KeralaLatestMalappuram

വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത ടിഷര്‍ട്ട്

“Manju”

മലപ്പുറം: എവിടെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് എന്ന് ചോദിച്ചാല്‍ ഇനി ധൈര്യമായി നെഞ്ചും വിരിച്ച്‌ നില്‍ക്കാം… ഈ ടി ഷര്‍ട്ട് ധരിച്ച്‌….കാരണം സര്‍ട്ടിഫിക്കറ്റ് മുഴുവനായി പ്രിന്റ് ചെയ്തിട്ടുണ്ട് ഇതില്‍. മലപ്പുറത്ത് പുതിയ ട്രെന്‍ഡ് ആയി മറുകയാണ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്‍റ് ചെയ്ത ടിഷര്‍ട്ട്.

മലപ്പുറം ഇംപീരിയല്‍ പ്രസ്സ് ആണ് ഇങ്ങനെ ഒരു പരീക്ഷണത്തിന് പിന്നില്‍. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇവര്‍ക്ക് അയച്ച്‌ കൊടുത്താല്‍ മതി. സര്‍ട്ടിഫൈഡ് ടി ഷര്‍ട്ട് തിരിച്ച്‌ കൊടുക്കും. സര്‍ട്ടിഫിക്കറ്റ് അയച്ചു തന്നാല്‍ മതി. അത് സ്കാന്‍ ചെയ്താണ് ടി ഷര്‍ട്ടില്‍ പതിപ്പിക്കുന്നത്. ‘വെള്ള നിറത്തില്‍ ഉള്ള ടി ഷര്‍ട്ടില്‍ ആണ് സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് കൊടുക്കുന്നത്. പി ഡി എഫ് രൂപത്തില്‍ സര്‍ട്ടിഫിക്കറ്റ് അയച്ചു കൊടുത്താല്‍ അത് പ്രത്യേക ഫിലിമില്‍ ആക്കി എടുത്ത് ടി ഷര്‍ട്ടില്‍ പ്രിന്റ് ചെയ്യുക ആണ്. അതിന്റെ മുഴുവന്‍ കാര്യങ്ങളും പറഞ്ഞാല്‍ ട്രേഡ് സീക്രട്ട് പോകില്ലേ ‘- പ്രസ് ഉടമ ഇര്‍ഷാദ് ചിരിച്ചു കൊണ്ട് പറഞ്ഞു.

250 രൂപയാണ് ആകെ ചെലവ്. അലക്കിയാലും ഉണക്കിയാലും പ്രിന്റ് പോകില്ല എന്ന് ഇവര്‍ ഉറപ്പ് പറയുന്നു. ‘ സാധാരണ ടീ ഷര്‍ട്ടിലെ പ്രിന്റ് പോലെ തന്നെ ആണിത്. അത്ര പെട്ടെന്ന് ഒന്നും പോകില്ല. പരമാവധി 15 മിനുട്ട് മതി . മെഷീന്‍ ചൂടായാല്‍ 20 സെക്കന്‍ഡ് കൊണ്ട് പ്രിന്റ് ചെയ്യാം. അതിന് മുമ്പുള്ള പണികള്‍ക്ക് ആണ് സമയം വേണ്ടത്. ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ ഇത് ആവശ്യപ്പെട്ട് വരുന്നത് കൊണ്ട് കുറേക്കൂടി സമയം എടുക്കും.

Related Articles

Back to top button