IndiaInternationalLatest

“ഇന്ത്യയുമായുള്ള പ്രശ്നത്തില്‍ കൈ കടത്തരുത് : അമേരിക്കയ്ക്ക് നിര്‍ദേശവുമായി ചൈന

“Manju”

ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തേണ്ടതില്ലെന്ന് അമേരിക്കയോട് ചൈന. ഇരുരാജ്യങ്ങള്‍ക്കും തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനറിയാമെന്നും ചൈന പറഞ്ഞു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ ചൈന നടത്തുന്ന അതിര്‍ത്തി കടന്നുള്ള ആക്രമണത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് വ്യക്തമാക്കി അമേരിക്കന്‍ സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി സ്റ്റീഫന്‍ ബെയ്ഗണ്‍ തിങ്കളാഴ്ച രംഗത്തു വന്നിരുന്നു.സ്റ്റീഫന്റെ ഈ പ്രസ്താവനയോട് പ്രതികരിക്കുമ്പോഴാണ് തങ്ങള്‍ക്ക് ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങളില്‍ അമേരിക്ക അനാവശ്യമായി കൈകടത്തേണ്ടതില്ലെന്ന് ചൈനീസ് എംബസിയുടെ ഔദ്യോഗിക വക്താവായ ജിം റോങ് അറിയിച്ചത്.

അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ഈ അവസരത്തില്‍ ചൈനയെന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് മറ്റു രാജ്യങ്ങളല്ലെന്നും ജിം റോങ് കൂട്ടിച്ചേര്‍ത്തു. 2020-ല്‍ ഇന്ത്യയും ചൈനയും തമ്മില്‍ നയതന്ത്രപരമായ ബന്ധമാരംഭിച്ചിട്ട് 70 വര്‍ഷം തികയുകയാണ്‌. തുടര്‍ന്നും പരസ്പര സഹകരണത്തോടെ മുന്നോട്ട് പോകാന്‍ ശ്രമിക്കുമെന്നും ജിം വ്യക്തമാക്കി.

Related Articles

Check Also
Close
Back to top button