KeralaLatest

വെളിയം ഹൈപ്പര്‍ മാര്‍ക്കറ്റ് നവീകരിച്ച ഷോപ്പ് ഉദ്ഘാടനം ചെയ്തു.

“Manju”

കൊട്ടാരക്കര : വെളിയം സ്റ്റോഴ്സ് എന്ന പേരില്‍ കഴിഞ്ഞ 50 വര്‍ഷത്തിലധികമായി കൊല്ലം കൊട്ടാരക്കര വെളിയത്ത് പ്രവര്‍ത്തിച്ചിരുന്ന  വെളിയം ഹൈപ്പര്‍ മാര്‍ക്കറ്റ് എന്ന സ്ഥാപനം പുനര്‍ നാമകരണം ചെയ്ത് വിപുലീകരിച്ച് ‍ പ്രവര്‍ത്തനം ആരംഭിച്ചു. വെളിയം പോസ്റ്റോഫീസ് ജംഗ്ഷനില്‍ ആരംഭിച്ച വിപുലീകരിച്ച ഹൈപ്പര്‍മാര്‍ക്കറ്റിംഗിന്റെ ഭദ്രദീപ പ്രകാശനം ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നിര്‍വ്വഹിച്ച. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് എസ്. ദേവരാജൻ് ഉദ്ഘാടനം നിര്‍വ്വഹിച്ച. ചടങ്ങില്‍ വെളിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ ബിനോജ് ആദ്യവില്പന നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല പ്രസിഡന്റ് സാദ്ദിഖ്, വെളിയം യൂണിറ്റ് പ്രസിഡന്റ്എസ്. പുഷ്പന്‍, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സജിനി ഭദ്രന്‍, വെളിയം ഠൗണ്‍ വാര്‍ഡ് മെമ്പര്‍ സി.ഗീതാകുമാരി, കായില വാര്‍ഡ് മെമ്പര്‍ അനില്‍ മാലയില്‍, കെ.പി.സി.സി. അംഗം വെളിയം ശ്രീകുമാര്‍, വെളിയം ഠൗണ്‍വാര്‍ഡ് മുന്‍മെമ്പര്‍ അനുരൂപ് എന്നിവര്‍ സാന്നിദ്ധ്യമായി.

Related Articles

Back to top button