EntertainmentIndiaLatest

തിരുപ്പതി ക്ഷേത്രത്തില്‍ ചെരുപ്പ് ധരിച്ച്‌ കയറി; ക്ഷമാപണം നടത്തി ദമ്പതികള്‍

“Manju”

ചെന്നൈ :വിവാഹത്തോടെ വിക്കി നയന്‍ ദമ്പതികളാണ് സമൂഹിക മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. തിരുപ്പതി ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം നവദമ്ബതികള്‍ ദര്‍ശനം നടത്തിയ വിഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ക്ഷേത്രത്തിനകത്ത് ചെരുപ്പ് ധരിച്ചുകയറിയത് വിവാദമായി.

വിവാദത്തെ തുടര്‍ന്ന് നിയമങ്ങള്‍ ലഘിച്ചതിന് തിരുപ്പതി ക്ഷേത്ര ബോര്‍ഡ് ദമ്ബതികള്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു. എന്നാല്‍ വിഷയത്തില്‍ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദമ്ബതികള്‍. ചെരുപ്പ് ധരിച്ച്‌ ക‍യറിയത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് തിലുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡിനയച്ച കത്തില്‍ വിഘ്നേഷ് ശിവന്‍ പറയുന്നു.


തിരുപ്പതിക്ഷേത്രത്തില്‍ ചെരുപ്പുകള്‍ ധരിക്കുന്നതിനും ക്ഷേത്രത്തിനകത്ത് ഫോട്ടോ എടുക്കുന്നതിനും വിലക്കുള്ളതായി തിലുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് ചീഫ് വിജിലന്‍സ് സെക്യൂരിറ്റി ഓഫീസര്‍ വ്യക്തമാക്കി.
ആറുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിഘ്നേഷും നയന്‍താരയും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹചടങ്ങ് സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു.

Related Articles

Back to top button