IndiaLatest

കുഴല്‍ കിണറില്‍ അകപ്പെട്ട പതിനൊന്നുകാരനെ രക്ഷിച്ച് കേന്ദ്രസേന

“Manju”

റായ്പൂര്‍: കുഴല്‍ കിണറില്‍ അകപ്പെട്ട പതിനൊന്നുകാരനെ രക്ഷിച്ചു. എണ്‍പത് മണിക്കൂറിലധികമാണ് കുട്ടി കുഴല്‍ക്കിണറില്‍ അകപ്പെട്ടത്. ഛത്തീസ്ഗഡിലെ ചാംപ ജില്ലയിലാണ് സംഭവം. പതിനൊന്നുകാരന്‍ രാഹുല്‍ സഹുവിനെയാാണ് രക്ഷിച്ചത്.

ദേശീയ ദുരന്ത പ്രതികരണ സേനയുടെയും(എന്‍ഡിആര്‍എഫ്) സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെയും (എസ്ഡിആര്‍എഫ്) ശ്രമഫലമായാണ് കുട്ടിയെ രക്ഷിച്ചത്. റോബോട്ടുകളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷപ്രവര്‍ത്തനം എണ്‍പതു മണിക്കൂര്‍ നീണ്ടു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ജില്ലാ കളക്ടര്‍ ജിതേന്ദ്ര ശുക്ല അറിയിച്ചു.

മുഖ്യമന്ത്രി ഭുപേഷ് ബാഗല്‍ കുട്ടിയെ രക്ഷിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു.150 ഓളം രക്ഷാപ്രവര്‍ത്തകരെയാണ് സ്ഥലത്ത് വിന്യസിച്ചിരുന്നത്. മന്ത്രി സ്ഥിതിഗതികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വിലയിരുത്തി. വീഡിയോ കോളില്‍ റോബോട്ട് ഓപ്പറേറ്ററോടും അദ്ദേഹം സംസാരിച്ചു. റോബോട്ടുകളുടെ സഹായത്തോടെ കുട്ടിയ്ക്ക് ആഹാരം എത്തിച്ചിരുന്നെന്ന് കുട്ടിയുടെ മുത്തശ്ശിയെ അറിയിച്ചിരുന്നു. കുട്ടി സുരക്ഷിതനാണെന്ന് പിതാവിനെയും അറിയിച്ചിരുന്നു. മുഖ്യമന്ത്രി ആണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ക്ക് ആശംസകള്‍ ട്വിറ്റര്‍ വഴി അറിയിക്കുകയും ചെയ്തു.

Related Articles

Back to top button