IndiaLatest

ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്നു

“Manju”

ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ പുതിയതാക്കാന്‍ റെയില്‍വേ തീരുമാനം. മാര്‍ച്ച്‌ 10 മുതല്‍ ആരംഭിക്കുന്ന നടപടികള്‍ മേയ് ഒന്നുവരെ തുടരും. ഇക്കാലയളവില്‍ ജനറല്‍ കോച്ചുകള്‍ പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. ചെന്നൈ സെന്‍ട്രല്‍-യശ്വന്ത്പുര്‍ എക്‌സ്പ്രസ്, ചെന്നൈ-ബെംഗളൂരു എക്‌സ്പ്രസ്, ചെന്നൈ-മൈസൂര്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകളില്‍ മാര്‍ച്ച്‌ 10 മുതല്‍ ജനറല്‍ കോച്ചുകള്‍ കൂട്ടിച്ചേര്‍ക്കും.

ചെന്നൈ-തിരുവനന്തപുരം എക്‌സ്പ്രസ് (12697), എഗ്മോര്‍-മംഗളൂരു എക്‌സ്പ്രസ് (16179), ചെന്നൈ-മംഗളൂരു മെയില്‍ (12601), ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം മെയില്‍ (12623), ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം എക്‌സ്പ്രസ് (12695), മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്, മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ്, പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ്, മംഗളൂരു-പുതുച്ചേരി എക്‌സ്പ്രസ് എന്നീ ട്രെയിനുകളില്‍ 16 മുതല്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കപ്പെടും.

Related Articles

Back to top button