KeralaLatestThiruvananthapuram

കോളേജ്ദിനാഘോഷം : മനം കവർന്ന് സനുഷ

“Manju”

പോത്തൻകോട് : ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ കോളേജ് ദിനാഘോഷങ്ങൾക്കെത്തിയ പ്രശസ്ത ചലച്ചിത്രതാരം സനുഷ വിദ്യാർത്ഥികളൂടെയും അധ്യാപകരുടേയും മനം കവർന്നു. താരപരിവേഷങ്ങൾക്കപ്പുറം വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് സനുഷ നിറചിരിയോടെ ഉത്തരം നൽകി. ബാലതാരമായി സിനിമരംഗത്തേക്ക് കടന്നുവന്ന തനിക്ക് ജീവിതത്തിലുണ്ടായ സന്തോഷകരവും പ്രചോദനകരവുമായ അനുഭവങ്ങൾ വിദ്യാർത്ഥികളോട് വിവരിക്കാനും സനുഷ മറന്നില്ല. സംവാദത്തിനിടയിലെ മിമിക്രിയും പാട്ടുമൊക്കെ കോളേജ്ദിനാഘോഷങ്ങൾക്ക് നിറവ് പകർന്നു . തുടർന്ന് വിദ്യാർത്ഥികൾ അതിഥിക്ക് മുൻപിൽ കലാവിരുന്നൊരുക്കി. സിദ്ധ കോളേജിലെ പൂർവ്വവിദ്യാർത്ഥികളിൽ ആദ്യ മൂന്ന് ബാച്ചിൽ പഠിച്ചവർക്കൊപ്പം സെൽഫി എടുത്തതിനു ശേഷമാണ് സനുഷ വേദി വിട്ടത്.

രാവിലെ ആശ്രമത്തിലെത്തിയ സനുഷ സ്പിരിച്വൽ സോണിലെ താമരപർണ്ണശാല സന്ദർശിച്ചു. ജനനി ദിവ്യ ജ്ഞാന തപസ്വിനി, ഡോ.ജനനി നിശ്ചിതജ്ഞാന തപസ്വിനി എന്നിവരിൽ നിന്നും ആശ്രമത്തെക്കുറിച്ചും ഗുരുവിനെക്കുറിച്ചും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഉച്ചയൂണിന് ശേഷം ഹെൽത്ത് കെയർസോൺ സന്ദർശിച്ചതിനുശേഷം കണ്ണൂരിലേക്ക് മടങ്ങി. പ്രക്രൃതിയോടിണങ്ങി നിൽക്കുന്ന ക്യാമ്പസാണിതെന്നും ഇവിടെ പഠിക്കാനും ജീവിക്കാനും കഴിയുക എന്നത് വലിയ ഭാഗ്യമാണ് . ജീവിത തിരക്കുകൾക്കിടയിൽപെട്ടുഴലുന്ന മനുഷ്യന്റെ ശാരീരികവും മാനാസികവുമായ ആരോഗ്യം സംരക്ഷിക്കാനുള്ള ഇടമാണ് ശന്തിഗിരിയെന്നും താൻ ഇവിടെ വീണ്ടും വരുമെന്നും സനുഷ കൂട്ടിച്ചേർത്തു.

Related Articles

Back to top button