InternationalLatest

ബലിപെരുന്നാള്‍ പ്രമാണിച്ച്‌ അവധി

“Manju”

റിയാദ്: ബലിപെരുന്നാള്‍ പ്രമാണിച്ച്‌ സ്വകാര്യമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച്‌ സൗദി അറേബ്യ.നാലു ദിവസത്തെ അവധിയാണ് സൗദി പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ എട്ടു മുതല്‍ 11 വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.അവധിയ്ക്ക് ശേഷം സ്വകാര്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ജൂലൈ 12 ചൊവ്വാഴ്ച മുതല്‍ പുന:രാരംഭിക്കും. ജൂലൈ 9 നാണ് ബലിപെരുന്നാള്‍. സൗദി അറേബ്യയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായേതോടെയാണ് ജൂലൈ 9 ന് ആയിരിക്കും ബലിപെരുന്നാളെന്ന് ഉറപ്പായത്. ഹജിലെ പ്രധാന ചടങ്ങായ അറഫാ സംഗമം ജൂലൈ 8 ന് ആഘോഷിക്കും. സൗദി അറേബ്യയിലെ തുമൈര്‍ എന്ന സ്ഥലത്താണ് മാസപ്പിറവി ദൃശ്യമായത്.

Related Articles

Back to top button