IndiaLatest

മൂന്ന് വനിതാ കര്‍ഷകര്‍ ട്രക്ക് ഇടിച്ച്‌ മരിച്ചു

“Manju”

ന്യൂഡല്‍ഹി: മൂന്ന് വനിതാ കര്‍ഷകര്‍ ട്രക്ക് ഇടിച്ച്‌ മരിച്ചു.പഞ്ചാബ് സ്വദേശികളാണ് മരിച്ചത്. ഹരിയാനയിലെ ബഹദൂര്‍ഘട്ടില്‍ ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. കര്‍ഷക സമരത്തില്‍ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് സ്ത്രീകള്‍ സംഭവ സ്ഥലത്തുവച്ചും, ഒരാള്‍ ആശുപത്രിയില്‍വച്ചുമാണ് മരിച്ചത്. ട്രക്കിന്റെ ഡ്രൈവര്‍ സംഭവ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.
ഡല്‍ഹി- ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകരുടെ പ്രതിഷേധം നടക്കുന്നതിന് സമീപമായിരുന്നു അപകടം. അമിതവേഗതയില്‍ പാഞ്ഞുവന്ന ട്രക്ക്, ഓട്ടോറിക്ഷയ്ക്കായി കാത്തുനില്‍ക്കുകയായിരുന്ന സ്ത്രീകളെ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button