InternationalLatest

വി​നോദ കേന്ദ്രങ്ങള്‍ അടച്ചിട്ടു

“Manju”

മസ്കത്ത്​: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഒമാനിലെ വി​നോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍കാലികമായി അടച്ചിടാന്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി തീരുമാനിച്ചു. മരണമടക്കമുള്ള അപകടങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട്​ ചെയ്യപ്പെടുന്നതിനാലും മുന്നറിയിപ്പുകളോടും നിര്‍ദ്ദേശങ്ങളോടും ജനങ്ങള്‍ കാണികുന്ന അനാസ്ഥയും കണക്കിലെടുത്താണ്​ തീരുമാനം. കഴിഞ്ഞ ദിവസങ്ങളില്‍ ബീച്ചുകളിലും മറ്റുമുണ്ടായ അപകടത്തില്‍ ആറിലധികം ആളുകള്‍ മരിച്ചിരുന്നു. കടലിലും ബീച്ചുകളിലും മറ്റും ​പോകരുതെന്ന്​ അധികൃതര്‍ നേരത്തെ മുന്നറിയിപ്പ്​ നല്‍കിയിരുന്നു. എന്നാല്‍, ഇതൊന്നും പരിഗണിക്കാതെ നിരവധിപേരാണ്​ പെരുന്നാള്‍ അവധി പ്രമാണിച്ച്‌​ ഇത്തരം സ്ഥലങ്ങളില്‍ എത്തുന്നത്

Related Articles

Back to top button