ErnakulamLatest

ഡിസിസി എറണാകുളം ‘ഭരണ ഘടന സംരക്ഷണ പ്രതിജ്ഞ ‘എടുത്തു

ഭരണഘടനസംരക്ഷിക്കേണ്ടത് നമ്മൾ, ഇന്ത്യക്കാർ

“Manju”

എറണാകുളം:  കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ വച്ച് കോൺഗ്രസ്സ് സെൻട്രൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഭരണ ഘടന സംരക്ഷണ പ്രതിജ്ഞ ‘എടുത്തു.  ഡിസിസി ജനറൽ സെക്രട്ടറി കെ.വി.പി കൃഷ്ണകുമാർ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പാറപ്പുറം രാധാകൃഷ്ണൻ ഭരണ ഘടനപ്രതിജ്ഞചൊല്ലിക്കൊടുത്തു.1920 കൾ മുതലുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വിവിധ സമ്മേളനങ്ങളിലെ വിവിധ ചർച്ച കളും പ്രമേയങ്ങളുമാണ് ഈ ഭരണ ഘടനയ്ക്ക് ആശയ പരമായഅടിത്തറ ഒരുക്കിയതെന്നും ഈ കെട്ടുറപ്പാണ് ഈ മഹത്തായ രാജ്യത്തെ ഇപ്പോഴും ജാഗ്രതയോടെ മുന്നോട്ടു നയിക്കുന്നതെന്നും ഈ ഭരണഘടനയെ ഹൃദയത്തോട് ചേർത്ത് നിർത്തേണ്ടത് ഓരോ കോൺഗ്രസ്സ്കാരന്റെയും കടമയാണെന്നും, ഈ ഇന്ത്യൻ ഭരണഘടന എന്ത് വില കൊടുത്തും സംരക്ഷിക്കും എന്ന് പ്രതിജ്ഞയിൽ പറഞ്ഞു .ചടങ്ങിന് പാർട്ടി ഭാരവാഹികളായ കെ.ടി.വില്യംസ്,ആന്റണി പുളിക്കൻ,വിനോദ് വേണുഗോപാൽറാവു, സേവിയർ.ഓ.ഡി.. ബെന്നി കുന്നംപിള്ളി, സുരേഷ് കാരത്താറ്റ്,.ശോഭ,.തുളസി സോമൻ, ബേബി പള്ളിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.

അഖിൽ ജെ എൽ

Related Articles

Back to top button