India

സമൂഹമാദ്ധ്യമങ്ങളിലൂടെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ; രണ്ട് പേർ അറസ്റ്റിൽ

“Manju”

ജയ്പൂർ: സമൂഹമാദ്ധ്യമം വഴി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവന്ന യുവാക്കൾ അറസ്റ്റിൽ. ടോങ്ക് സ്വദേശി കേസർ മസൂദ്, സവായി മധോപുർ സ്വദേശി ആസാദ് പഠാൻ എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാൻ ഭീകര വിരുദ്ധ സ്‌ക്വാഡ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.

സമൂഹമാദ്ധ്യമങ്ങളിലെ തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുകളിൽ ഇരുവരും അംഗങ്ങളാണെന്ന് ഭീകര വിരുദ്ധ സ്‌ക്വാഡിന് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ഇവരുടെ സമൂഹമാദ്ധ്യമ ഉപയോഗം ഇവർ നിരീക്ഷിച്ചുവരികയായിരുന്നു. ഇതിൽ ഇവർ വിദേശ ശക്തികളുമായി ചേർന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതായി വ്യക്തമായി. ഇതോടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

രാജ്യവിരുദ്ധ ഉള്ളടക്കങ്ങളാണ് ഗ്രൂപ്പുകളിൽ ഇവർ കൈകാര്യം ചെയ്തിരുന്നത്. സമൂഹമാദ്ധ്യമം വഴി ഗ്രൂപ്പിലുള്ള മറ്റ് യുവാക്കളെയും ആകർഷിച്ചിരുന്നു.

Related Articles

Back to top button