LatestSports

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ; ഭാരോദ്വഹനത്തിൽ നേട്ടം സ്വന്തമാക്കി സാങ്കേത് മഹാദേവ്

“Manju”

ബർമിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്‌ക്ക് മെഡൽ നേട്ടം. ഭാരോദ്വഹനത്തിൽ സാങ്കേത് മഹാദേവ് സാർഗാറാണ് മെഡൽ നേടിയത്. 55 കിലോ വിഭാഗത്തിലാണ് സാങ്കേത് വെള്ളി മെഡൽ സ്വന്തമാക്കിയത്.

സ്‌നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലുമായി 248 കിലോ ഉയർത്തിയാണ് സങ്കേതിന്റെ മെഡൽ നേട്ടം. മഹാരാഷ്‌ട്ര സ്വദേശിയാണ് സാങ്കേത്.

അവസാന ശ്രമത്തിൽ മലേഷ്യൻ താരമായ മുഹമ്മദ് അനീഖ് ബിൻ കസ്ദാനാണ് ഒന്നാമതെത്തിയത്. ഒടുവിലെ ഘട്ടത്തിൽ സാങ്കേതിന് പരിക്കേറ്റത് തിരിച്ചടിയാകുകയായിരുന്നു. നേരിയ വ്യത്യാസത്തിനാണ് മലേഷ്യൻ താരത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്.

ഇംഗ്ലണ്ടിലെ ബർമിങ്ഹാമിലാണ് ഇത്തവണത്തെ കോമൺവെൽത്ത് ഗെയിംസ് നടക്കുന്നത്. ജൂലൈ 27 മുതൽ ഓഗസ്റ്റ് ഏഴ് വരെയാണ് മത്സരം.

Related Articles

Back to top button