IndiaLatest

ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേക്ക്; ആശങ്കയറിയിച്ച്‌ ഇന്ത്യ

“Manju”

ശ്രീലങ്കയുടെ പ്രധാന തുറമുഖമായ ഹമ്പന്‍തോട്ട തുറമുഖത്തേക്ക് അടുത്തയാഴ്ച എത്തുന്ന ചൈനീസ് ‘ചാരക്കപ്പല്‍’ സംബന്ധിച്ച്‌ ആശങ്കയുമായി ഇന്ത്യ. കപ്പലിന്റെ സന്ദര്‍ശനത്തെക്കുറിച്ച്‌ ശ്രീലങ്കന്‍ അധികൃതരുമായി ഇന്ത്യ ചര്‍ച്ച നടത്തി. ‘യുവാന്‍ വാന്‍ 5′ ക്ലാസ് ട്രാക്കിംഗ് കപ്പലാണ് ശ്രീലങ്കയില്‍ എത്തുന്നത്. ഗവേഷണ’ കപ്പലാണെന്നാണ് ചൈനയുടെ വാദം.
‘ഗവേഷണ’ കപ്പല്‍ ഓഗസ്റ്റ് 11ന് ശ്രീലങ്കയില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ സംഭവവികാസങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് അന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 1987ലെ ഉഭയകക്ഷി കരാര്‍ പ്രകാരം, ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍ ഒരു രാജ്യത്തിനും സൈനിക ഉപയോഗത്തിനായി ശ്രീലങ്കയിലെ ഒരു തുറമുഖം വിട്ടുകൊടുക്കരുത്. കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ലങ്കന്‍ സര്‍ക്കാരിനോട് വിഷയം ഉന്നയിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. ചൈനീസ് കപ്പലിന്റെ സന്ദര്‍ശനത്തിന്റെ സ്വഭാവത്തെക്കുറിച്ചും ഉദ്ദേശ്യത്തെക്കുറിച്ചും സര്‍ക്കാര്‍ വിശദീകരണം തേടിയിട്ടുണ്ട്.

Related Articles

Back to top button