HealthInternationalLatest

‘ഡോളോ’ ഡോക്ടര്‍മാര്‍ക്കെതിരെ അന്വേഷണം

“Manju”

ന്യൂ‍ഡല്‍ഹി: മരുന്നു കമ്ബനിയില്‍ നിന്നു ആനുകൂല്യങ്ങള്‍ പറ്റിയ ഡോക്ടര്‍മാര്‍ക്കെതിരെ രാജ്യ വ്യാപക നടപടി വരുന്നു.
പാരസെറ്റമോള്‍ ഗുളികയായ ഡോളോ -650 ഉള്‍പ്പെടെ വന്‍തോതില്‍ കുറിച്ചു നല്‍കിയാണ് ഡോക്ടര്‍മാര്‍ കമ്ബനി ആനുകൂല്യങ്ങള്‍ പറ്റിയത്. ഡോളോ 650 ഉത്പാദിപ്പിക്കുന്ന മൈക്രോ ലാബ്സ് കമ്ബനി 1000 കോടിയോളം രൂപ ഇത്തരത്തില്‍ നല്‍കിയെന്നാണു പ്രാഥമിക വിലയിരുത്തല്‍.
ആരോപണവിധേയരായ ഡോക്ടര്‍മാരുടെ പേരുകള്‍ ലഭ്യമാക്കാന്‍ ആദായ നികുതി വകുപ്പിനോടു ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. ഡോക്ടര്‍മാരില്‍ നിന്നു വിശദീകരണം തേടിയ ശേഷമായിരിക്കും തുടര്‍ നടപടി. അഴിമതി തെളിഞ്ഞാല്‍ മെഡിക്കല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുന്നതടക്കം പരി​ഗണനയിലുണ്ട്.
മൈക്രോ ലാബ്സ് കമ്ബനി ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് ഈയിടെ റെയ്ഡ് നടത്തിയിരുന്നു. കമ്ബനി ഒട്ടേറെ ഡോക്ടര്‍മാര്‍ക്കു വിദേശയാത്രാ പാക്കേജുകളും മറ്റു സൗജന്യങ്ങളും നല്‍കിയെന്നു തെളിവു സഹിതം കണ്ടെത്തി. സൗജന്യം പറ്റിയവരുടെ പേരുകളും ഓരോരുത്തര്‍ക്കും ലഭിച്ച ആനുകൂല്യവും ഉള്‍പ്പെടെയുള്ള വിശദാംശങ്ങളും ലഭിച്ചിട്ടുണ്ട്. ചില ഡോക്ടര്‍മാര്‍ കമ്ബനിയുടെ മരുന്നിനു പ്രചാരം നല്‍കാന്‍ മെഡിക്കല്‍ ക്യാംപുകളും ആരോഗ്യ സെമിനാറുകളും വരെ നടത്തിയെന്നും കണ്ടെത്തലുണ്ട്.
ഡോക്ടര്‍മാരുടെ പേരുവിവരം ലഭിക്കുന്ന മുറയ്ക്കു കമ്മീഷന്‍ അവരില്‍ നിന്നു വിശദീകരണം തേടും. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ മന്ത്രാലയത്തിനു റിപ്പോര്‍ട്ടും നല്‍കണം.

Related Articles

Back to top button