Kerala

കോഴിക്കോട് ഇരട്ട സ്‌ഫോടനം; പ്രതികളെ വെറുതെ വിട്ടതിനെതിരെ എൻഐഎ സുപ്രീംകോടതിയിൽ

“Manju”

കോഴിക്കോട്: കോഴിക്കോട് ഇരട്ടസ്‌ഫോടനക്കേസിൽ ഒന്നാം പ്രതി തടിയൻറവിട നസീർ, കൂട്ടു പ്രതി ഷഫാസ് എന്നിവരെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരെ എൻഐഎ സുപ്രീംകോടതിയെ സമീപിച്ചു. സ്‌ഫോടനത്തിൽ ഇരുവരുടെയും പങ്ക് വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഐഎ സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഹർജി സെപ്തംബർ 12 ന് പരിഗണിക്കാൻ ജസ്റ്റിസുമാരായ കെഎം ജോസഫ്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

തടിയന്റവിട നസീറിന് മൂന്നു ജീവപര്യന്തവും ഷഫാസിന് ഇരട്ടജീവപര്യന്തം തടവുമാണ് എൻഐഎ കോടതി ശിക്ഷ വിധിച്ചിരുന്നത്. എന്നാൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇരുവരെയും വെറുതെ വിട്ടത്. പ്രതികളുടെ അപ്പീൽ ഹർജിയിലും എൻ ഐ എ ഹർജിയിലും വാദം കേട്ട ശേഷമാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. വിചാരണ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

2006 ലാണ് കോഴിക്കോട് മൊഫ്യൂസൽ ബസ്റ്റാൻറിലും കെഎസ്ആർടിസി സ്റ്റാന്റിലും സ്‌ഫോടനം നടക്കുന്നത്. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.

ആകെ 9 പ്രതികളുള്ള കേസിൽ ഒളിവിലുള്ള രണ്ട് പ്രതികളടക്കം മൂന്ന് പേരുടെ വിചാരണ പൂർത്തിയായിട്ടില്ല. ഒരാളെ എൻഐഎ മാപ്പുസാക്ഷിയാക്കിയിരുന്നു. ഒരു പ്രതി വിചാരണയ്‌ക്കിടെ മരിച്ചിരുന്നു.

Related Articles

Back to top button