India

 കൂടുതൽ ആകാശ് മിസൈലുകൾക്കായുള്ള കരാറിൽ ഒപ്പിട്ട് ഇന്ത്യ

“Manju”

ന്യൂഡൽഹി : ശത്രുരാജ്യങ്ങൾക്കെതിരെ ഇന്ത്യയുടെ മിസൈൽ കരുത്ത് ഉയർത്താൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം. കൂടുതൽ ആകാശ് മിസൈലുകൾ സ്വന്തമാക്കും. ഇതിനായി പ്രതിരോധ ആയുധ നിർമ്മാതാക്കളായ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡു (ബിഡിഎൽ) മായി കേന്ദ്ര പ്രതിരോധ മന്ത്രാലയം കരാറിൽ ഒപ്പുവെച്ചു.

ഇന്ത്യൻ കരസേനയ്ക്കും, വ്യോമസേനയ്ക്കും വേണ്ടിയാണ് കൂടുതൽ മിസൈലുകൾ വാങ്ങുന്നത്. 499 കോടി രൂപയുടേതാണ് കരാർ. വ്യോമസേനയ്ക്ക് വേണ്ടി എയർ കൊമോഡോർ അജയ് സിങ്കാലും, ബിഡിഎല്ലിന് വേണ്ടി മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടർ റിട്ട. കൊമോഡോർ ടിഎൻ കൗളുമാണ് കരാറിൽ ഒപ്പുവെച്ചത്. ഡൽഹിയിൽ ബിഡിഎൽ പ്രൊഡക്ഷൻ ഡയറക്ടർ പി രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തിലായിരുന്നു കരാറിൽ ഒപ്പിട്ടത്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭൂതല – വ്യോമ മിസൈലാണ് ആകാശ്. നിരവധി തവണ നടത്തിയ പരീക്ഷണങ്ങളിൽ ലക്ഷ്യം ഭേദിച്ച് മിസൈൽ കരുത്ത് തെളിയിച്ചിട്ടുണ്ട്. 30 കിലോ മീറ്റർ വരെ ദൂരപരിധിയുള്ള ആകാശ് മിസൈൽ ശത്രുക്കളുടെ വ്യോമാക്രമണത്തെ ശക്തമായി പ്രതിരോധിക്കുന്നു.

Related Articles

Back to top button