Sports

അന്താരാഷ്‌ട്ര ക്രിക്കറ്റ് അമ്പയർ റൂഡി കേസ്റ്റൺ അന്തരിച്ചു

“Manju”

ജൊഹന്നസ്ബർഗ്ഗ്: അന്താരാഷ്‌ട്ര ക്രിക്കറ്റിലെ മികച്ച അമ്പയർമാരിൽ ഒരാളായിരുന്ന റൂഡി കേസ്റ്റൺ അന്തരിച്ചു. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്ററായ റൂഡി തന്റെ 73-ാം വയസ്സിലാണ് വിടപറഞ്ഞത്. സമീപകാലത്ത് ഒരു കാറപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

ക്രിക്കറ്റ് മത്സരങ്ങൾക്കിടെ താരങ്ങളെ പുറത്താക്കുന്ന തീരുമാനം കൈകൾകൊണ്ട് കാണിക്കുന്നതിലെ വ്യത്യസ്തമായ ശൈലികൊണ്ടാണ് റൂഡി കേസ്റ്റൺ പ്രശസ്തനായത്. വളരെ പതുക്കെ വിരലുകൾ ഉയർത്തിയാണ് റൂഡി തീരുമാനം അറിയിച്ചിരുന്നത്. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 331 മത്സരങ്ങൾ നിയന്ത്രിച്ച ഏറെ പരിചയസമ്പന്നനായ അമ്പയർ എന്ന നിലയിൽ ഏറെ ബഹുമാനിക്കപ്പെട്ടിരുന്നു ഈ ദക്ഷിണാഫ്രിക്കൻ അമ്പയർ.

പടിഞ്ഞാറൻ ആഫ്രിക്കയിൽ ജനിച്ച റൂഡി കേസ്റ്റൺ 1981ലാണ് ക്രിക്കറ്റിൽ അമ്പയറിംഗിനായി ഇറങ്ങുന്നത്. 331 മത്സരങ്ങളിൽ 1992 മുതൽ 2010 വരെ 108 ടെസ്റ്റുകളും 209 ഏകദിനങ്ങളും നിയന്ത്രിച്ചു. 2007ൽ ആദ്യ ടി20 നിയന്ത്രിച്ച റൂഡി 14 മത്സരങ്ങളാണ് ആകെ നിയന്ത്രിച്ചത്. റൂഡിയുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് ഇംഗ്ലണ്ടിനെതിരെ ഇന്ന് കളിക്കാനി റങ്ങുന്ന ദക്ഷിണാഫ്രിക്കൻ നിര കൈകളിൽ കറുത്ത റിബൺ ധരിക്കും.

Related Articles

Back to top button