IndiaLatest

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് മരവിപ്പിച്ച്‌ ട്വിറ്റര്‍

“Manju”

ന്യൂഡല്‍ഹി: കേന്ദ്ര വിവരസാങ്കേതിക മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് മരവിപ്പിച്ച്‌ ട്വിറ്റര്‍. ഒരു മണിക്കൂര്‍ നേരത്തേക്കാണ് കേന്ദ്രമന്ത്രിയുടെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചത്. യു.എസ് പകര്‍പ്പവകാശ നിയമ ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രമന്ത്രിക്കെതിരായ നടപടി. ഒരുമണിക്കൂറോളം മന്ത്രിക്ക് ട്വിറ്റര്‍ ഉപയോഗിക്കാനായില്ല. സ്വന്തം അജണ്ട പ്രവര്‍ത്തിപ്പിക്കാന്‍ താല്പര്യമുള്ളവരാണ് തങ്ങളെന്ന് വ്യക്തമാക്കുന്നതാണ് ട്വിറ്ററിന്റ ഈ നടപടിയെന്ന് അക്കൗണ്ടിലെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കപ്പെട്ട ശേഷം അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ട്വിറ്ററിന്റെ നടപടി ഐ.ടി ചട്ടത്തിന്റെ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ട്വിറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്നത് അവര്‍ സ്വന്തം അജണ്ട പ്രവര്‍ത്തിപ്പിക്കാന്‍ താല്‍പ്പര്യമുള്ളവരാണെന്നും, അവര്‍ വരയ്ക്കുന്ന രേഖയ്ക്ക് അപ്പുറം നിങ്ങള്‍ സഞ്ചരിച്ചാല്‍ അവരുടെ പ്ലാറ്റ്ഫോമില്‍ നിന്ന് ഏകപക്ഷീയമായി നിങ്ങളെ നീക്കംചെയ്യുമെന്ന ഭീഷണിയാണ് മുന്നോട്ട് വെയ്ക്കുന്നതെന്നും വ്യക്തം. എന്തുകൊണ്ടാണ് ട്വിറ്റര്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ വിസമ്മതിക്കുന്നതെന്ന് ഇപ്പോള്‍ വ്യക്തമാണ്’, അദ്ദേഹം കുറിച്ചു.

ഏത് പ്ലാറ്റ്‌ഫോമിലായാലും അവര്‍ക്ക് പുതിയ ഐടി നിയമങ്ങള്‍ പൂര്‍ണ്ണമായും അനുസരിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നു തീര്‍ത്തു പറയുകയാണ് കേന്ദ്രമന്ത്രി. ട്വിറ്ററിന് നല്‍കിയ നിയമ പരിരക്ഷ അവസാനിച്ചുവെന്ന് കഴിഞ്ഞ ആഴ്ച കേന്ദ്രമന്ത്രി അറിയിച്ചിരുന്നു. ഇതില്‍ പ്രകോപിതമായാണ് ട്വിറ്ററിന്റെ നടപടിയെന്നാണ് നിരീക്ഷകര്‍ പറയുന്നത്. മെയ് 26 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ ഐടി നിയമങ്ങള്‍ പാലിക്കുന്നതില്‍ ട്വിറ്റര്‍ പരാജയപ്പെട്ടു എന്ന് രവിശങ്കര്‍ പ്രസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button