IndiaLatest

നീറ്റ് പിജി കൗൺസിലിങ്; ഇടപെടില്ലെന്ന് സുപ്രീംകോടതി

“Manju”

ല്‍ഹി: നീറ്റ് പിജി കൗണ്‍സിലിങ്ങില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. അടുത്ത മാസം ഒന്നിന് ആരംഭിക്കുന്ന കൗണ്‍സിലിങ്ങില്‍ ഇടപെടാനോ സ്റ്റേ ചെയ്യാനോ കഴിയില്ലെന്ന് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് കാരണം നിരവധി തടസ്സങ്ങളുണ്ടായിരുന്നു. വിദ്യാര്‍ത്ഥികളെ ഇനി അപകടത്തിലാക്കില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

നീറ്റ് പിജി 2022 പരീക്ഷയുടെ ഉത്തരസൂചികയും ചോദ്യപേപ്പറും പുറത്തുവിടില്ലെന്ന നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് (എന്‍ബിസിഇ) തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് പരാമര്‍ശം. എം.ബി.ബി.എസ് കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം മെഡിക്കല്‍ കൗണ്‍സിലിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത ഡോക്ടര്‍മാരാണ് ഹര്‍ജി നല്‍കിയത്.

Related Articles

Back to top button