KeralaLatest

മത്തങ്ങ ലേലം വിളിച്ചത് 47,000 രൂപയ്ക്ക്

“Manju”

ഇടുക്കി: ലേലത്തില്‍ വിറ്റ മത്തങ്ങയുടെ വില കേട്ട് ഞെട്ടിയിരികക്കുകയാണ് പുറം ലോകം. 47,000 രൂപയ്ക്കാണ് ഓണാഘോഷത്തില്‍ സൗജന്യമായി ലഭിച്ച മത്തങ്ങ ലേലത്തില്‍ പോയത് ഇടുക്കി രാജാക്കാട് ചെമ്മണ്ണാറിലാണ് രസകരമായ സംഭവം. ഓണാഘോഷത്തോടനുബന്ധിച്ചാണ് ജനകീയ ലേലം നടത്തിയത്. സംഘാടകര്‍ക്ക് സൗജന്യമായി ലഭിച്ച മത്തങ്ങയാണ് വന്‍ തുകയ്ക്ക് വിറ്റുപോയത്. അഞ്ച് കിലോ ഭാരമുള്ള മത്തങ്ങയാണ് ചെമ്മണ്ണാറിലെ യുവാക്കള്‍ സ്വന്തമാക്കിയത്.

ജനങ്ങള്‍ വാശിയോടെ പങ്കെടുത്ത ലേലത്തില്‍ മത്തങ്ങയുടെ വില റോക്കറ്റ് പോലെ കുതിച്ചുരുകയായിരുന്നു.വില കേട്ട് സംഘാടകരും അന്തം വിട്ടു. ലേല ലഹരിക്കിടയില്‍ മഴ തടസ്സം സൃഷ്ടിച്ചെങ്കിലും ആവേശത്തിന് കുറവുണ്ടായില്ല.

പൊന്നും വിലയ്‌ക്ക് സ്വന്തമാക്കിയ മത്തങ്ങയുമായി നൃത്തം ചെയ്താണ് യുവാക്കള്‍ വീടുകളിലേക്ക് മടങ്ങിയത്. ആടു കോഴിയും വാഴകുലയും വന്‍ തുകയ്ക്ക് ലേലത്തില്‍ വിറ്റു പോകാറുണ്ടെങ്കിലും മത്തങ്ങ ആദ്യമായാണ് ഭീമമായ തുകയ്ക്ക് വിറ്റു പോയതെന്ന് സംഘാടകര്‍ വ്യക്തമാക്കി.

Related Articles

Back to top button