IndiaLatest

ശസ്ത്രക്രിയ മുടങ്ങാതിരിക്കാന്‍ ‍’ഡോക്ടറോട്ടം”

“Manju”

ബംഗളൂരു: നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയ മുടങ്ങാതിരിക്കാന്‍ ബംഗളൂരുവിലെ ഗതാഗതക്കുരുക്കില്‍ കാര്‍ ഉപേക്ഷിച്ച്‌ ഡോക്ടര്‍ ആശുപത്രിയിലേക്ക് ഓടിയത് മൂന്നു കിലോമീറ്റര്‍. മണിപ്പാല്‍ ആശുപത്രിയിലെ ഗ്യാസ്ട്രോ എന്‍ട്രോളജി ശസ്ത്രക്രിയ വിദഗ്‌ദ്ധനായ ഡോ. ഗോവിന്ദ് നന്ദകുമാര്‍ 45 മിനിട്ടിലാണ് മൂന്നു കിലോ മീറ്റര്‍ ഓടിയത്. ആഗസ്റ്റ് 30ന് രാവിലെ 10ന് നടന്ന ‘ഡോക്ടറോട്ടം” സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.

സെന്‍ട്രല്‍ ബംഗളൂരുവില്‍ താമസിക്കുന്ന താന്‍ പതിവായി ഗതാഗതക്കുരുക്കില്‍ പെടാറുണ്ടെന്ന് ഡോ. ഗോവിന്ദ് പറയുന്നു. എന്നാല്‍ സംഭവദിവസം ഒരാള്‍ക്ക് അടിയന്തര ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. വീട്ടില്‍ നിന്ന് കൃത്യസമയത്തിറങ്ങിയെങ്കിലും മാറാത്തല്ലി, സര്‍ജാപൂരിലെത്തിയപ്പോള്‍ കാര്‍ ഗതാഗതക്കുരുക്കിലായി. ആശുപത്രിയില്‍ വിളിച്ചപ്പോള്‍ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നറിയിച്ചു. തുടര്‍ന്നാണ് കാര്‍ ഡ്രൈവറെയേല്‍പ്പിച്ച്‌ ഓടാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ശസ്ത്രക്രിയ വിജയം

ഡോ. ഗോവിന്ദ് ആശുപത്രിയിലെത്തിയതിനാല്‍ ശസ്ത്രക്രിയ കൃത്യസമയത്ത് വിജയകരമായി പൂര്‍ത്തിയാക്കി. മുമ്പ് ഗതാഗതക്കുരുക്കിലായപ്പോള്‍ പലതവണ താന്‍ നടന്ന് ആശുപത്രിയിലെത്തിയിട്ടുണ്ടെന്ന് ഡോ. ഗോവിന്ദ് പറഞ്ഞു. മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് ബംഗളൂരുവിലെ പതിവ് കാഴ്ചയാണെങ്കിലും ആഴ്ചകളായുള്ള കനത്ത മഴയും വെള്ളക്കെട്ടുമാണ് നഗത്തില്‍ കുരുക്ക് രൂക്ഷമാക്കിയത്.

Related Articles

Back to top button