KeralaLatest

യുവതിയെ കാണാനില്ല; യുവതി പോയത് കടംവാങ്ങിയ 100 രൂപയുമായി

“Manju”

തിരുവനന്തപുരം: വസ്ത്രങ്ങള്‍ ബാഗിലാക്കി വീട്ടില്‍നിന്ന് ഇറങ്ങിയ യുവതിയെ ഒരാഴ്ചയായിട്ടും കണ്ടെത്താനായില്ല.
പോത്തന്‍കോട് സ്വദേശിനിയായ സുആദയെയാണ്(19) കാണാതായത്. ഒരാഴ്ച മുമ്ബാണ് യുവതി കന്യാകുളങ്ങരയില്‍നിന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള കെഎസ്‌ആര്‍ടിസി ബസില്‍ കയറിയത്. അതിനുശേഷം യുവതിയെക്കുറിച്ച്‌ ഒരു വിവരവും ലഭിച്ചിട്ടില്ല. യുവതി ബസില്‍ കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കന്യാകുളങ്ങരയിലെ കടയില്‍നിന്ന് 100 രൂപ കടംവാങ്ങിയാണ് യുവതി ബസില്‍ കയറി പോയത്.

ഒരാഴ്ച മുന്‍പാണ് പെണ്‍കുട്ടിയെ കാണാതായതെന്ന് ബന്ധുക്കള്‍ പോത്തന്‍കോട് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. റൂറല്‍ എസ്പിയ്‌ക്കും ബന്ധുക്കള്‍ പരാതി നല്‍കി. പൊലീസ് വിപുലമായ അന്വേഷണം നടത്തിയെങ്കിലും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ഇതുവരെ യുവതിയെക്കുറിച്ച്‌ ഒരു വിവരവും കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല.

തിരുവനന്തപുരം എംജി കോളേജിലെ ഒന്നാം വര്‍ഷ ഫിസിക്‌സ് ബിരുദ വിദ്യാര്‍ത്ഥിനിയായ സുആദയെ കഴിഞ്ഞമാസം 30 നാണ് കാണാതായത്. വീട്ടില്‍ നിന്ന് ട്യൂഷനെടുക്കുന്ന സ്ഥാപനത്തിലേക്ക് പോയതാണ് സുആദ. പിന്നീട് വീട്ടിലേക്ക് തിരിച്ചുവന്നില്ലെന്ന് സുആദയുടെ ബന്ധുക്കള്‍ പറയുന്നു.

സുആദ കന്യാകുളങ്ങളരയിലെ ഒരു കടയില്‍നിന്ന് 100 രൂപ കടം വാങ്ങിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. കന്യാകുളങ്ങളരയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ കയറി യുവതി പോയതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ഈ ബസിനെ കേന്ദ്രീകരിച്ച്‌ അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചിട്ടില്ല. തമ്ബാനൂരിലേക്ക് ടിക്കറ്റ് എടുത്ത യുവതി അവിടെയാണോ ഇറങ്ങിയതെന്ന് പൊലീസിന് കൃത്യമായി കണ്ടെത്താനായില്ല.
വസ്ത്രങ്ങള്‍ ബാഗിലാക്കിയാണ് പെണ്‍കുട്ടി വീട്ടില്‍നിന്ന് ഇറങ്ങിയത്. ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ചു പോയതാണ് അന്വേഷണത്തില്‍ പൊലീസിനെ വലയ്ക്കുന്നത്. പോലീസ് ഫോണ്‍ പരിശോധിച്ചെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button