KeralaLatest

കേന്ദ്ര ഗവ.ജോലി നിയമനം ലഭിക്കാൻ ഹിന്ദി അറിഞ്ഞിരിക്കണം

“Manju”

ന്യൂഡൽഹി : രാജ്യത്ത്‌ ഹിന്ദി അറിയാത്തവർക്ക്‌ കേന്ദ്രസർക്കാർ ജോലി അന്യമാക്കുന്ന വിവാദ ശുപാർശയുമായി നരേന്ദ്ര മോദി സർക്കാർ. ഹിന്ദി നിർബന്ധമാക്കുകയെന്ന അജൻഡ മുൻനിർത്തി 112 ശുപാർശയടങ്ങിയ റിപ്പോർട്ട്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ അധ്യക്ഷനായ പാർലമെന്റിന്റെ ഔദ്യോഗികഭാഷാ സമിതി രാഷ്‌ട്രപതിക്ക് സമർപ്പിച്ചു. കേന്ദ്ര റിക്രൂട്ട്‌മെന്റ്‌ പരീക്ഷകളുടെ ചോദ്യപ്പേപ്പർ ഹിന്ദിയിൽ മാത്രമാക്കും.

കേന്ദ്രസർവീസിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്നതിന്‌ ഹിന്ദി നിർബന്ധമായി അറിഞ്ഞിരിക്കണമെന്ന വ്യവസ്ഥ ചെയ്യും. അതിനായി ഔദ്യോഗിക ഭാഷാവകുപ്പ് സെക്രട്ടറി, പേഴ്‌സണൽ ആൻഡ്‌ ട്രെയിനിങ്‌ വകുപ്പ് മുഖേന വിവിധ റിക്രൂട്ട്‌മെന്റ് ഏജൻസികളുമായി ബന്ധപ്പെടണമെന്നും നിർദേശിക്കുന്നു. ഫലത്തിൽ ഹിന്ദിയിതര സംസ്ഥാനങ്ങളിലെ ഉദ്യോഗാർഥികൾക്ക്‌ അവസരം നിഷേധിക്കപ്പെടും. കേന്ദ്രസർക്കാരിന്റെ എല്ലാ കത്തിടപാടുകളും ഹിന്ദിയിലാക്കും. കേന്ദ്രസർക്കാർ പരിപാടികളുടെ ക്ഷണക്കത്തും പ്രസംഗവും ഹിന്ദിയിലായിരിക്കും. ഓഫീസുകളിലെ കംപ്യൂട്ടറുകൾ ഹിന്ദിയിലേക്ക്‌ മാറ്റും.

Related Articles

Back to top button