Kottayam

ബാരിക്കേഡില്‍ കാല്‍ കുടുങ്ങി, ജലപീരങ്കി; യുവമോര്‍ച്ച നേതാക്കളുടെ നില ഗുരുതരം

“Manju”

കോട്ടയം • എന്‍ഐഎ ഓഫിസില്‍ മന്ത്രി കെ.ടി.ജലീല്‍ ചോദ്യംചെയ്യലിനെ നേരിടവെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് കോട്ടയത്ത് കലക്ട്രേറ്റിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പരുക്കേറ്റ യുവമോര്‍ച്ച നേതാക്കളുടെ നില ഗുരുതരമാണ്. വൈസ് പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍, ജില്ലാ സെക്രട്ടറി ലാല്‍കൃഷ്ണ, വിനീത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബാരിക്കേഡില്‍ കാല്‍ കുടുങ്ങിയയാളെ തുടര്‍ച്ചയായി ജലപീരങ്കി വച്ച് നേരിട്ടു. അഖിലിനെ ജീപ്പിലും മര്‍ദിച്ചെന്നാണ് ആരോപണം.

Related Articles

Back to top button