International

താലിബാനെതിരെ വീണ്ടും അന്താരാഷ്‌ട്ര സംഘടനകൾ

“Manju”

ന്യൂയോർക്ക്: അഫ്ഗാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ തുടരുന്നത് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ സംഘടനകൾ. അഫ്ഗാനിൽ താലിബാൻ ഭരണകൂടം പറയുന്നതല്ല പ്രവർത്തിക്കുന്നത്. കടുത്ത അനീതിയാണ് സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്നതെന്നും ആഗോള മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു. താലിബാൻ അഫ്ഗാൻ ഭരണം പിടിച്ച് ഒരു വർഷം തികയുമ്പോഴുള്ള അവലോകനത്തിലാണ് വിമർശനം.

കഴിഞ്ഞ വർഷം ആഗസ്റ്റ് മാസമാണ് താലിബാൻ കാബൂൾ പിടിച്ചത്. താലിബാൻ ഇസ്ലാമിക മതമൗലികവാദത്തിന്റെ ഏറ്റവും ഭീകരമായ മുഖമാണ് അഫ്ഗാനിൽ പ്രദർശിപ്പിക്കുന്നത്. ജനങ്ങളുടെ എല്ലാ സ്വാതന്ത്ര്യവും ഇല്ലാതാക്കിയ താലിബാൻ സ്ത്രീകളെ വീട്ടുതടങ്കലിലാക്കി യിരിക്കുകയാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശം തന്നെ എടുത്തു കളഞ്ഞിരിക്കുന്നു.

ചില പ്രവിശ്യകളിലെ ഏതാനും ഇളവുകൾ ചൂണ്ടിക്കാട്ടി രാജ്യം മുഴുവൻ നല്ല ഭരണമാണെന്ന നുണപ്രചാരണമാണ് നടക്കുന്നതെന്നും മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു. മാദ്ധ്യമ സ്വാതന്ത്ര്യം എടുത്തുകളഞ്ഞതോടെ ഒരു വാർത്തയും സത്യങ്ങളും പുറത്തുവരുന്നില്ല. അതേ സമയം എല്ലാ കൊടുംഭീകര സംഘടനകളും ജനങ്ങളെ ഭീഷണിപ്പെടുത്തി ഒരോ പ്രവിശ്യയും കയ്യടക്കി ഭരിക്കുകയാണെന്നും സംഘടനകൾ തെളിവുനിരത്തുന്നു.

അഫ്ഗാനിലെ സാമ്പത്തിക നില തീർത്തും തകർന്ന അവസ്ഥയിലാണ്. മതമൗലികവാദം പിൻവലിക്കാത്തിടത്തോളം ലോകരാഷ്‌ട്രങ്ങൾ പിന്തുണ നൽകില്ല. ഇത് മറികടക്കാൻ മികച്ച ഭരണം നടക്കുന്നുവെന്ന പുകമറ സൃഷ്ടിക്കുകയാണ് താലിബാനെന്നും മനുഷ്യാവകാശ മേഖലയിലെ വിദഗ്ധനായ ഫെരേശ്താ അബ്ബാസി കുറ്റപ്പെടുത്തി.

Related Articles

Back to top button