IndiaLatest

ആദ്യത്തെ മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്ക് ചെന്നൈയിൽ

“Manju”

മുംബൈ: ഇന്ത്യയിലെ ആദ്യത്തെ മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്ക് തമിഴ്‌നാട്ടിൽ നിർമ്മിക്കാനുള്ള പദ്ധതി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് ലഭിച്ചു. പദ്ധതിക്ക്1,424 കോടി രൂപയുടെ ചെലവ് വരുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (എം‌ആർ‌ടി‌എച്ച്) അറിയിച്ചു. ചെന്നൈയിൽ 184 ഏക്കറിൽ ആയിരിക്കും രാജ്യത്തെ ആദ്യത്തെ മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്ക് ഉയരുക

കേന്ദ്രസംസ്ഥാന ഏജൻസികൾ തമ്മിൽ രൂപീകരിക്കുന്ന സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്പിവി) വഴി പദ്ധതിക്ക് ആവശ്യമായ കണക്റ്റിങ് ഇൻഫ്രാസ്ട്രക്ചർ പിന്തുണ ലഭിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. 104 കോടി രൂപ ചെലവിൽ 5.4 കിലോമീറ്ററിലെ  4 വരി ദേശീയ പാത കണക്റ്റിവിറ്റിയും മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്കിലേക്ക് 217 കോടി രൂപ ചെലവിൽ 10.5 കിലോമീറ്റർ  റെയിൽ കണക്റ്റിവിറ്റിയും നൽകും

രണ്ട് വർഷത്തിനകം പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കാനാകുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. “ചെന്നൈ തുറമുഖത്ത് നിന്ന് 52 ​​കിലോമീറ്ററും എന്നൂർ തുറമുഖത്ത് നിന്ന് 80 കിലോമീറ്ററും കടുപ്പള്ളി വിമാനത്താവളത്തിൽ നിന്ന് 87 കിലോമീറ്ററും ദൂരം വരുന്ന തന്ത്ര പ്രധാനമായ സ്ഥലത്താണ് മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്ക് വരുന്നത്

Related Articles

Back to top button