KeralaLatest

ഛായാഗ്രാഹകന്‍ പപ്പു അന്തരിച്ചു

“Manju”

പ്രശസ്ത ഛായാഗ്രാഹകന്‍ ഓട്ടാമ്പിള്ളില്‍ സുധീഷ് (പപ്പു) അന്തരിച്ചു. ഏറെനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. 44 വയസായിരുന്നു. സെക്കന്‍ഡ് ഷോ, കൂതറ, അയാള്‍ ശശി, അപ്പന്‍, ഈട, റോസ് ഗിറ്റാറിനാല്‍, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങള്‍ക്ക് സുധീഷ് ഛായാഗ്രഹണം നിര്‍വഹിച്ചു.

മജു സംവിധാനം ചെയ്ത അപ്പന്‍ എന്ന സിനിമയിലാണ് പപ്പു അവസാനം പ്രവര്‍ത്തിച്ചത്. ഷൂട്ട് തുടങ്ങി ഒരാഴ്ചയ്ക്കു ശേഷം അനാരോഗ്യത്തെ തുടര്‍ന്ന് ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. സംസ്‌കാരം ഇന്നു രാത്രി 12 മണിക്ക് വീട്ടുവളപ്പില്‍.

Related Articles

Back to top button