LatestThiruvananthapuram

ഭരണ കാര്യങ്ങളില്‍ ഇടപെടരുത്: മുഖ്യമന്ത്രി

“Manju”

കണ്ണൂര്‍ : പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കര്‍ശന താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ പാര്‍ട്ടി സമ്മേളനത്തിലാണ് പിണറായിയുടെ താക്കീത്. പോലീസ് സ്‌റ്റേഷനുകളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിളിക്കരുതെന്നും തദ്ദേശ സ്ഥാപന ഭരണത്തില്‍ ഇടപെടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രശ്‌നങ്ങള്‍ പാര്‍ട്ടി ഘടകങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താം, അല്ലാതെ അധികാരപ്രയോഗം നടത്തരുത്. ബംഗാളും ത്രിപുരയും ഓര്‍ക്കണമെന്നും പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പറഞ്ഞു.

ഉദ്ഘാടനസമ്മേളനം കഴിഞ്ഞതിന് ശേഷം വീണ്ടും സംസാരിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രി പാര്‍ട്ടി അംഗങ്ങള്‍ക്ക് ഇത്തരത്തില്‍ ഒരു താക്കീത് നല്‍കിയത്. നേരത്തെ ഈ വിവരം പാര്‍ട്ടി ഘടകങ്ങളില്‍ പാര്‍ട്ടി നേതാക്കളെ അറിയിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ പ്രവര്‍ത്തകര്‍ക്കുള്ള ഒരു അറിയിപ്പ് എന്ന നിലയിലാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് താക്കീത് നല്‍കിയത്.

പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരു കാരണവശാലും ഭരണകാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്നായിരുന്നു അദ്ദേഹം പ്രധാനമായും പറഞ്ഞത്. ബംഗാളിലേയും ത്രിപുരയിലേയും കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍. ഭരണത്തുടര്‍ച്ച ഉണ്ടായ സ്ഥലങ്ങളാണിത്. ഇവിടെയെല്ലാം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭരണം കയ്യാളി എന്ന വിമര്‍ശനമാണ് ഉണ്ടായിരുന്നത്. നിലവില്‍ പാര്‍ട്ടിക്ക് സ്വാധീനമുണ്ടായിരുന്ന ഈ രണ്ട് സംസ്ഥാനങ്ങളിലും ഭരണം നഷ്ടമായി.കേരളത്തിലും പാര്‍ട്ടിക്ക് ഭരണത്തുടര്‍ച്ച ഉണ്ടായിട്ടുണ്ട്. എന്നാല്‍ അത് നിലനിര്‍ത്തണമെങ്കില്‍ ചില തത്വങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Related Articles

Back to top button