InternationalLatest

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധന

“Manju”

2021-22 ല്‍ അമേരിക്കയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 19 ശതമാനം വര്‍ധനവ്. മുന്‍ വര്‍ഷം 13 ശതമാനം ഇടിവ് രേഖപ്പെടുത്തിയ സ്ഥാനത്താണ് ഈ വര്‍ഷം എണ്ണം കൂടിയത്. സ്റ്റുഡന്‍റ് വിസയുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നതായി യുഎസ് എംബസി അറിയിച്ചു.

2022 ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ 82,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് യുഎസ് വിസ അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിസയുള്ളവരുടെ എണ്ണം 62,000 ആയിരുന്നു. ഈ വര്‍ഷം ഇതുവരെ, യുഎസ് ഇന്ത്യയില്‍ 100,000 ലധികം സ്റ്റുഡന്‍റ് വിസയാണ് അനുവദിച്ചത്. ആഗോളതലത്തില്‍ 2022 ല്‍ ഇതുവരെ 5,80,000 സ്റ്റുഡന്‍റ് വിസയാണ് അമേരിക്ക അനുവദിച്ചത്.

കോവിഡ് നിയന്ത്രണങ്ങള്‍ കാരണം 50,000 ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഈ വര്‍ഷം യുഎസ് വിസ ലഭിച്ചത്. സാധാരണ വര്‍ഷങ്ങളില്‍, 110,000-120,000 ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് യുഎസ് വിസ നല്‍കുന്നു. 2021-22 ലെ കണക്കനുസരിച്ച്‌ 9.5 ലക്ഷം വിദേശ വിദ്യാര്‍ത്ഥികളാണ് അമേരിക്കയില്‍ ഉള്ളത്. ഈ കാലയളവില്‍, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം 80 ശതമാനം ആണ് വര്‍ധിച്ചത്. മാത്തമാറ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, എഞ്ചിനീയറിംഗ്, ബിസിനസ് മാനേജ്മെന്‍റ് എന്നിവയാണ് വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുക്കുന്ന പ്രധാന പഠന മേഖലകള്‍.

Related Articles

Back to top button