IndiaLatest

എസ്.എസ്.എല്‍.സി , പ്ലസ് ടു പരീക്ഷ തീയതി പ്രഖ്യാപിച്ചു

“Manju”

ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ 2023 മാര്‍ച്ച്‌ 10 ന് ആരംഭിച്ച്‌ മാര്‍ച്ച്‌ 30 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മാതൃകാ പരീക്ഷകള്‍ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച്‌ മാര്‍ച്ച്‌ 3 ന് അവസാനിക്കും.

രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പ്രായോഗിക പരീക്ഷകള്‍ 2023 ഫെബ്രുവരി 1 നും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രായോഗിക പരീക്ഷകള്‍ 2023 ജനുവരി 25 നും ആരംഭിക്കുന്നതാണ്. ഒമ്ബത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി
പൊതുപരീക്ഷകളും അറുപതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പൊതുപരീക്ഷയും എഴുതും.
രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി & വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണ്ണയം 2023 ഏപ്രില്‍ 3 ന് ആരംഭിച്ച്‌ പരീക്ഷാഫലം മെയ് 25 നകം പ്രഖ്യാപിക്കും.

ഹയര്‍ സെക്കണ്ടറിയ്ക്ക് 82 മൂല്യനിര്‍ണയ ക്യാമ്ബുകളാണ് ഉണ്ടാവുക.ഇരുപത്തിനാലായിരത്തോളം അധ്യാപകര്‍
മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുക്കും.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ 8 മൂല്യനിര്‍ണ്ണയ ക്യാമ്ബുകള്‍ ഉണ്ടാവും.
അതില്‍ മൂവായിരത്തി അഞ്ഞൂറ് അധ്യാപകര്‍ മൂല്യനിര്‍ണ്ണയ ക്യാമ്ബുകളില്‍ പങ്കെടുക്കും.

Related Articles

Back to top button