IndiaLatest

ബൂസ്റ്റര്‍ ഡോസ് അനുമതി തേടി കോവോവാക്‌സ്

“Manju”

ന്യൂഡല്‍ഹി: കോവിഷീല്‍ഡ്, കോവാക‌്സിന്‍ എന്നിവ രണ്ടു ഡോസ് എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി കോവോവാക്‌സ് നല്‍കാനുള്ള വിപണി അനുമതി വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ട് നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിനെ(ഡി.സി.ജി.ഐ) സമീപിച്ചു.

ഒക്‌ടോബറിലാണ് ഇതിനുള്ള അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ഇതുവരെ നടപടിയുണ്ടായില്ല. ചൈനയിലെ കൊവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ അനുമതി വേഗത്തിലാക്കണമെന്നാണ് ആവശ്യം. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് യു.എസ് കമ്പനിയായ നോവാവാക്‌സുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന കോവോവാക്‌സ് നിലവില്‍ 7-11, 12-17 പ്രായക്കാര്‍ക്ക് നല്‍കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. 90.6 ശതമാനം ഫലപ്രാപ്‌തിയുണ്ടെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

Related Articles

Back to top button