IndiaLatest

17 സംസ്ഥാനങ്ങളില്‍ ബുള്ളറ്റില്‍ കറങ്ങി ആര്‍ ജെ അംബിക കൃഷ്ണ

“Manju”

17 സംസ്ഥാനങ്ങള്‍, 12000 ത്തോളം കിലോമീറ്റര്‍. എല്ലാ പ്രതിസന്ധികളെയും മറികടന്ന് ബുള്ളറ്റില്‍ ഒറ്റയ്‌ക്ക് യാത്ര ചെയ്ത് തിരിച്ചെത്തിയിരിക്കുകയാണ് തൃപ്പൂണിത്തറക്കാരിയായ അംബിക കൃഷ്ണ. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ജവാന്മാര്‍ക്കും അവരുടെ പത്‌നിമാര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഈ നാല്‍പ്പതുകാരിയുടെ യാത്ര. വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയായ അംബിക 2022 ഏപ്രില്‍ 11 നാണ് യാത്ര ആരംഭിച്ചത്. അങ്ങനെ 17

19 ാം വയസ്സില്‍ ഭര്‍ത്താവ് ശിവരാജ് മരിക്കുമ്പോള്‍ കൈയ്യിലുണ്ടായിരുന്നത് മൂന്ന് മാസം പ്രായമുള്ള പിഞ്ചു കുഞ്ഞും പിന്നെ ഒരിക്കലും തളര്‍ന്നുപോകില്ലെന്ന വിശ്വാസവും മാത്രമായിരുന്നു. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളും പ്രതിസന്ധി നിറഞ്ഞതായിരുന്നു. എന്നാല്‍ ശക്തമായ ആത്മവിശ്വാസത്തോടെ തന്നെ മുന്നേറി.

അങ്ങനെയിരിക്കെയാണ് ഭാരത പര്യടനം എന്ന ആശയം മനസിലുദിച്ചത്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച്‌ അവിടെയുള്ള സൈനികരെയും കണ്ടുകൊണ്ടുള്ള യാത്ര അംബിക മനസില്‍ കണ്ടു. കൊച്ചി ആകാശവാണി റെയിന്‍ബോയിലെ ആര്‍ജെയാണ് അംബിക. അതുകൊണ്ട് തന്നെ രാജ്യത്തെ 33 ആകാശവാണി നിലയങ്ങള്‍ സന്ദര്‍ശിച്ചായിരുന്നു ഈ യാത്ര.

ഓരോ സംസ്ഥാനങ്ങളിലും ഓരോ സംസ്‌കാരങ്ങളാണ്. ഓരോ രീതിയും. എന്നാല്‍ തന്നെ എല്ലാവരും സ്‌നേഹത്തോടെ വരവേറ്റുവെന്നും അവര്‍ പറഞ്ഞു. യാത്രയിലുടനീളം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ചെന്നൈയില്‍ വച്ച്‌ അപകടത്തില്‍ പെട്ട് ആശുപത്രിയിലായി. കാലിന് പരിക്കുപറ്റി ദിവസങ്ങളോളം ആശുപത്രിയിലായിരുന്നു.

യാത്രയിലുടനീളം തുണയായ കൂടെയുണ്ടായിരുന്നത് വാസു (ബുള്ളറ്റ്) ആയിരുന്നു. ഒരു ബുദ്ധിമുട്ടും വരുത്താതെ വാസു തന്നെ പൊന്നുപോലെ നോക്കിയെന്ന് അവര്‍ പറഞ്ഞു.

ഒരു യാത്രയ്‌ക്ക് ഏറെ തയ്യാറെടുപ്പുകള്‍ ആവശ്യമാണ്. പ്രത്യേകിച്ച്‌ ഒറ്റയ്‌ക്ക് യാത്ര പോകുമ്പോള്‍. യാത്രകള്‍ ധാരാളം ചെയ്യുമ്പോള്‍ ധാരാളം അനുഭവങ്ങള്‍ ഉണ്ടാകും, മനസ് വിശാലമാകും. എന്ത് കാര്യം ചെയ്യുമ്പോഴും അതിലൊരു സോഷ്യല്‍ എലമെന്റ് ഉള്‍പ്പെടുത്താന്‍ എല്ലാവരും ശ്രമിക്കണംഎന്നാണ് അംബിക കൃഷ്ണ പറയുന്നത്.

Related Articles

Back to top button