InternationalLatest

പരേഡ് ഉപേക്ഷിച്ച് അര്‍ജന്റീന ടീം

“Manju”

അര്‍ജന്റീന ലോകകപ്പ് ജേതാക്കള്‍ക്ക് ഒരുക്കിയ വരവേല്‍പ്പ് പകുതിക്ക് വെച്ച്‌ ഉപേക്ഷിക്കേണ്ടി വന്നു‌ ബ്യൂണസ് ഐറിസിലെ ഓപ്പണ്‍-ടോപ്പ് ബസ് പരേഡ് സുരക്ഷാ കാരണങ്ങളാല്‍ ആണ് പകുതിക്ക് വെച്ച്‌ ഉപേക്ഷിക്കേണ്ടി വന്നത്.പ്രതീക്ഷത്തിനേക്ക് പതിമ്മടങ്ങ് ആളുകള്‍ ആണ് ടീമിനെ വരവേല്‍ക്കാന്‍ എത്തിയത്‌. ഏകദേശം 40 ലക്ഷത്തോളം ആള്‍ക്കാര്‍ മെസ്സിയെയും സംഘത്തെയും കാണാന്‍ ആയി തെരുവില്‍ എത്തി.പരേഡ് ആരംഭിച്ചു എങ്കിലും തിരക്ക് കാരണം ബസിന് മുന്നോട്ടേക്ക് പോകാന്‍ കഴിയുന്നുണ്ടായിരുന്നില്ല. മെല്ലെ പോകുന്ന ബസ്സിലേക്ക് മേല്‍പ്പാലത്തില്‍ ചിലര്‍ എടുത്ത് ചാടിയത് വലിയ പ്രശ്നമായി മാറി. ചിലര്‍ ബസ്സില്‍ തന്നെ എത്തി എങ്കിലും ഒരു ആരാധകന്‍ താഴെ ഉള്ള റോഡിലേക്ക് ആണ് വീണത്. സാരമായ പരിക്കേറ്റ ആരാധകനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. അനിഷ്ട സംഭവങ്ങള്‍ ഉയരാന്‍ തുടങ്ങിയതോടെ ബസ് ഉപേക്ഷിക്കാന്‍ അര്‍ജന്റീന ടീം തീരുമാനിച്ചു.

Related Articles

Back to top button