KottayamLatest

ഡ്രൈവര്‍ അറിയാതെ ആംബുലന്‍സ് ഓടിക്കാന്‍ നടത്തിയ ശ്രമം അപകടത്തിനിടയാക്കി. നാലുപേര്‍ക്കു പരിക്ക്

“Manju”

കോട്ടയം: ഡ്രൈവര്‍ കരിക്ക് കുടിക്കാന്‍ ഇറങ്ങിയപ്പോള്‍ ഡ്രൈവര്‍ അറിയാതെ കരിക്ക് വില്‍പനക്കാരന്‍ ആംബുലന്‍സ് ഓടിക്കാന്‍ നടത്തിയ ശ്രമം അപകടത്തിനിടയാക്കി. മൂന്നുവാഹനങ്ങള്‍ക്കുകേടുപാട് പറ്റി. നാലുപേര്‍ക്കു പരിക്കേറ്റു. അപകടത്തിന്റെ ആഘാതത്തില്‍ ഒരു ഓട്ടോ തലകീഴായി മറിഞ്ഞു. ഓട്ടോയിലുണ്ടായിരുന്ന 3 യാത്രക്കാര്‍ക്കും നിര്‍ത്തിയിട്ടിരുന്ന ബൈക്കിലുണ്ടായിരുന്ന കുഞ്ഞുമോന്‍ എന്നയാള്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടച്ചിറയിലാണ് സംഭവം നടന്നത്.. ആംബുലന്‍സ് ഡ്രൈവര്‍ കരിക്ക് കുടിക്കാന്‍ ഇറങ്ങിയപ്പോള്‍ കടയുടെ മുന്‍പിലായിട്ടാണു വാഹനം പാര്‍ക്ക് ചെയ്തിരുന്നത്. ഇതു മാറ്റിയിടുന്നതിനാണ് കരിക്ക് വില്‍പനക്കാരന്‍ ഡ്രൈവര്‍ അറിയാതെ വാഹനത്തിനുള്ളില്‍ കയറിയതും വാഹനം ഓടിക്കാന്‍ ശ്രമിച്ചതും. എന്നാല്‍ ഗിയര്‍ മാറ്റിയപ്പോഴേക്കും ആംബുലന്‍സ് പിന്നോട്ടുനീങ്ങി രണ്ട് ഓട്ടോറിക്ഷകളിലും ഒരു ബൈക്കിലും ഇടിച്ചു. സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട കരിക്ക് വില്‍പനക്കാരന് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി. പാലാ ജനറല്‍ ആശുപത്രിയുടെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.

Related Articles

Back to top button