Uncategorized

എകെ-203 റൈഫിളുകള്‍ നിര്‍മ്മിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ

“Manju”

ന്യൂഡല്‍ഹി: എകെ-203 റൈഫിളുകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ്. അമേഠിയിലുള്ള കോര്‍വ ആയുധ നിര്‍മ്മാണശാലയിലാണ് റൈഫിളുകള്‍ നിര്‍മ്മിക്കുന്നത്. ഇതൊടെ എകെ- 200 സീരിസിലുള്ള റൈഫിളുകള്‍ ഉത്പാദിപ്പിക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഇന്ത്യ മാറി. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായാണ് എകെ-203 റൈഫിളുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. ഭാവിയില്‍ മറ്റ് രാജ്യങ്ങള്‍ക്ക് കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്.

ഇന്ത്യ- റഷ്യ സംയുക്ത പ്രതിരോധ സംരംഭമായ ഇന്ത്യോ-റഷ്യ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാണ് നിര്‍മ്മാണം നടക്കുന്നത്. ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡും റഷ്യന്‍ സ്ഥാപനങ്ങളായ റോസോബോണ്‍എക്സ്പോര്‍ട്ട്, കണ്‍സേണ്‍ കലാഷ്നിക്കോവ് എന്നിവയുടെ സംയുക്ത സംരംഭമായി രൂപീകരിച്ച സ്ഥാപനമാണ് ഇത്. മാര്‍ച്ച്‌ മാസത്തോടെ അയ്യായിരം റൈഫിളുകള്‍ ഇന്ത്യന്‍ സേനയുടെ ഭാഗമാകുമെന്ന ആര്‍മി ചീഫ് ജനറല്‍ മനോജ് പാണ്ഡൈ വ്യക്തമാക്കി.

1990-കളില്‍ സേനയില്‍ ഉള്‍പ്പെടുത്തിയ ഇന്ത്യന്‍ സ്മോള്‍ ആംസ് സിസ്റ്റം എന്ന ഇന്‍സാസ് റൈഫിളുകള്‍ക്ക് പകരമായാണ് എകെ-203 റൈഫിളുകള്‍ വരുന്നത്.
ഇന്ത്യയും റഷ്യയും തമ്മില്‍ സൈനിക- സാങ്കേതിക രംഗങ്ങളില്‍ ശക്തമായ സഹകരണമാണ് നിലനില്‍ക്കുന്നത്. ഇതിന്റെ ഫലമായാണ് ഇന്ത്യോ-റഷ്യ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പിറവിയ്‌ക്ക് വഴിവെച്ചത്. ഭാവിയിലും സാങ്കേതികവിദ്യലൂന്നിയ സംയുക്ത സംരംഭങ്ങക്കാകും ഇരു രാജ്യങ്ങളും പ്രാധാന്യം നല്‍കുക.

പ്രതിരോധ- വ്യവസായ ഇടനാഴിയിലൂടെ ലോക ആയുധ വിപണിയുടെ ഹബ്ബാകുകയാണ് ഉത്തര്‍പ്രദേശ്. രാജ്യത്ത നിലവിലുള്ള രണ്ട് പ്രതിരോധ വ്യവസായ ഇടനാഴികളില്‍ ഒന്നാണ് ഇവിടെയുള്ളത്. കഴിഞ്ഞ നിക്ഷേപ സംഗമത്തില്‍ പ്രതിരോധ, ലോജിസ്റ്റിക്ക്, വ്യോമയാന മേഖലയില്‍ മാത്രം 16,400 കോടി രൂപയുടെ ധാരണാപത്രത്തിലാണ് യുപി സര്‍ക്കാര്‍ ഒപ്പുവെച്ചത്.

Related Articles

Back to top button