Uncategorized

ഫെബ്രുവരി ഒന്നിന് ശാന്തിഗിരിയിൽ ലോകസർവമത സൗഹാർദ്ദ വാരാചരണം

“Manju”

പോത്തൻകോട് (തിരുവനന്തപുരം): ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം എല്ലാവർഷവും ഫെബ്രുവരി ആദ്യവാരം ആഘോഷിക്കുന്ന ലോകസർവമത സൗഹാർദ്ദ വാരാചരണത്തിന് ഇത്തവണ ശാന്തിഗിരി ആശ്രമം വേദിയാകും.  2023 ഫെബ്രുവരി 1 ബുധനാഴ്ച വൈകിട്ട് 4 ന് സഹകരണമന്ദിരത്തിൽ വെച്ച് നടക്കുന്ന  വേൾഡ് ഇന്റർഫെയ്ത്ത് ഹാർമണി വീക്കിന്റെ ഉദ്ഘാടനം ആശ്രമം ജനറൽസെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നിർവഹിക്കും. വേൾഡ് യോഗ കമ്മ്യൂണിറ്റി ഗ്ലോബൽ ചെയർമാനും യു.എൻ. റീലീയിജസ് എൻ.ജി.ഒകളുടെ സെക്രട്ടറിയുമായ ഗുരു ദിലീപ്ജി മഹാരാജ് ചടങ്ങിൽ അദ്ധ്യക്ഷനാകും. പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി, മലങ്കര സുറിയാനി കാത്തോലിക്ക സഭ ബിഷപ്പ് ഡോ.മാത്യൂസ് മാർ പോളികാർപ്പസ്  എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ശാന്തിഗിരി മാതൃമണ്ഡലം ഹെഡ് ജനനി പ്രമീള ജ്ഞാനതപസ്വിനി സാന്നിദ്ധ്യമാകും. ആശ്രമത്തിന്റെ വിവിധ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളായ ഡോ.ടി.എസ്.സോമനാഥൻ, പി.പി.ബാബു, ഡോ. പി.എ. ഹേമലത, എം.പി.പ്രമോദ്, , എൻ.എം. മനു, സുകൃത. എ., ബി.ഷാജി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

2010ൽ അബ്ദുള്ള രണ്ടാമൻ രാജാവും ജോർദാനിലെ രാജകുമാരൻ ഖാസി ബിൻ മുഹമ്മദും ആവശ്യപ്പെട്ട പ്രകാരമാണ് ലോകമെമ്പാടും സർവമതസൗഹാർദ്ദ വാരാചരണത്തിനായി യു.എൻ. ജനറൽ അസംബ്ലി പ്രമേയം പാസാക്കിയത്. പരസ്പര ധാരണയും മതാന്തര സംവാദവും സമാധാന സംസ്കാരത്തിന്റെ സുപ്രധാന മാനങ്ങളാണെന്ന് പൊതുസഭ വിലയിരുത്തി. ജനങ്ങൾക്കിടയിൽ പരസ്പര ധാരണയും സൗഹാർദ്ദവും സഹകരണവും വർദ്ധിപ്പിക്കുന്നതിന് വിവിധ വിശ്വാസങ്ങളും മതങ്ങളും തമ്മിലുള്ള സംവാദത്തിന്റെ അനിവാര്യമായ ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ട്, ലോകത്തിലെ പള്ളികൾ, മോസ്കുകള്‍, സിനഗോഗുകൾ, ക്ഷേത്രങ്ങൾ, മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സർവമത സൗഹാർദ്ദത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശം പ്രചരിപ്പിക്കാനും വിശ്വാസ ഭേദമന്യേ എല്ലാ ആളുകളും തമ്മിലുള്ള ഐക്യം പ്രോത്സാഹിപ്പിക്കുകയുമാണ് ഈ വാരാചരണത്തിന്റെ ലക്ഷ്യം.

Related Articles

Back to top button