Uncategorized

പ്രതീക്ഷകള്‍ മങ്ങുന്ന രക്ഷാദൗത്യം, ഭൂകമ്പംകടുത്ത നാശം വിതച്ച തുര്‍ക്കി

മരിച്ചവരുടെ എണ്ണം 4,300 കടന്നു.

“Manju”

അങ്കാറ/അലെപ്പോ: ഭൂകമ്പം നടന്ന് നാലു ദിവസം കഴിഞ്ഞതോടെ കെട്ടിടാവശിഷ്ടങ്ങളില്‍നിന്ന് ജീവനോടെ ആരെയെങ്കിലും രക്ഷപ്പെടുത്താമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട് രക്ഷാപ്രവര്‍ത്തകര്‍.നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെങ്കിലും രക്ഷപ്പെടാനുള്ള സാധ്യത വിരളമാണ്.

തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലുമായുണ്ടായ ആദ്യ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4,300 കടന്നു. തുർക്കിയിൽ മാത്രം 2,900 പേർ മരിച്ചതായും 15,000ൽ ഏറെ പേർക്ക് പരുക്കേറ്റതായും പ്രസിഡന്റ് തയിപ് എർദോഗൻ അറിയിച്ചു. രക്ഷാ പ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും എത്രത്തോളം ഉയരുമെന്നു കണക്കാക്കാനാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിറിയയിൽ 1,400ൽ ഏറെ പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. മരണസംഖ്യ എട്ട് മടങ്ങ് വർധിക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി

ഭൂകമ്പം കടുത്ത നാശം വിതച്ച തുര്‍ക്കിയയിലെ കഹ്റമന്‍മഹാസ്, ഗാസിയാന്‍ടെപ്, വടക്കന്‍ സിറിയയില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള അലെപ്പോ, ഇദ്‍രിബ് എന്നിവിടങ്ങളിലെല്ലാം മരണത്തിന്റെ മണമാണ്. ഇവിടെ തകര്‍ന്നുവീണ കെട്ടിടങ്ങളില്‍നിന്ന് വ്യാഴാഴ്ചയും നിരവധി മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇന്ത്യയും അമേരിക്കയും യൂറോപ്പും റഷ്യയും അടക്കം വിവിധ രാജ്യങ്ങളിലെ രക്ഷാപ്രവര്‍ത്തകര്‍ തുര്‍ക്കിയയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

അത്യാധുനിക ഉപകരണങ്ങളും പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെയും ഉപയോഗിച്ചാണ് കെട്ടിടാവശിഷ്ടങ്ങളില്‍ ജീവനോടെ ആരെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്ബത്തിനുശേഷമുള്ള തുടര്‍ചലനങ്ങള്‍ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നുണ്ട്. നാലു ദിവസത്തിനിടെ നൂറിലധികം തുടര്‍ചലനങ്ങളുണ്ടായതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ വ്യക്തമാക്കിയത്.

കൊടുംശൈത്യവും ഭക്ഷണവും വെള്ളവും മരുന്നും ലഭ്യമാകാത്തതും അതിജീവിച്ചവരുടെ ജീവിതം ദുരിതമയമാക്കുന്നുണ്ട്. പലയിടത്തും ജീവകാരുണ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന ഭക്ഷണപ്പൊതികള്‍ക്കായി മണിക്കൂറുകള്‍ കാത്തിരിക്കുന്നവരെ കാണാം. കൊടുംശൈത്യത്തെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളില്ലാതെ കുട്ടികളും പ്രായമായവരും സ്ത്രീകളും അടക്കം പ്രയാസപ്പെടുകയാണ്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കു സമീപത്തെ തീ കത്തിച്ചാണ് ശൈത്യത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്.

യുദ്ധം തകര്‍ത്ത സിറിയയിലെ അവസ്ഥ ദയനീയമാണ്. ഇദ്‍രിബിലും അലെപ്പോയിലും പരിക്കേറ്റവര്‍ക്ക് ചികിത്സ പോലും ലഭ്യമാകുന്നില്ല. ടെന്റുകള്‍പോലും തകര്‍ന്നതോടെ കൊടുംശൈത്യത്തില്‍ തുറന്ന പ്രദേശത്താണ് കഴിയുന്നത്. വ്യാഴാഴ്ചയാണ് ആദ്യമായി സഹായവസ്തുക്കള്‍ തുര്‍ക്കിയ അതിര്‍ത്തി കടന്ന് വടക്കന്‍ സിറിയയില്‍ എത്തിയത്. ആറു ലോറിയിലാണ് സാധനങ്ങള്‍ എത്തിച്ചത്.

ഭൂകമ്ബത്തേക്കാള്‍ വലിയ ദുരന്തമാണ് അതിജീവിച്ചവരെ കാത്തിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ഭക്ഷണവും പാര്‍പ്പിടവും വൈദ്യുതിയും ഒന്നും ലഭ്യമല്ലാതെ അധിക ദിവസം ദുരന്തബാധിതര്‍ക്ക് അതിജീവിക്കാനാകില്ലെന്നും സഹായം എത്രയും വേഗം എത്തിക്കണമെന്നുമാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നത്.

Related Articles

Back to top button