Uncategorized

ബംഗളൂരു-മൈസൂരു ഹൈവേയില്‍ വാഹനയാത്രക്കാരെ കൊള്ളയടിച്ചു

“Manju”

ബംഗളൂരു: ബംഗളൂരുമൈസൂരു അതിവേഗപാതയില്‍ വാഹനയാത്രക്കാരായ ദമ്ബതികളെ കൊള്ളയടിച്ചു. മൈസൂരുവിലെ ഗവ. സ്‌കൂള്‍ അധ്യാപകന്‍ നാഗരാജു (58) വും ഭാര്യ ജയശ്രീ (50) യുമാണ് കവര്‍ച്ചയ്ക്കിരയായത്.

മൈസൂരുവിലേക്കു പോകുന്നതിനിടയില്‍ മാണ്ഡ്യ ജില്ലയിലെ മല്ലയ്യഹനദൊഡ്ഡി എന്ന സ്ഥലത്തു വഴിയരികില്‍ കാര്‍ നിര്‍ത്തി വിശ്രമിക്കുമ്ബോഴായിരുന്നു സംഭവം.

കാറില്‍ ചാരിനില്‍ക്കുകയായിരുന്ന നാഗരാജുവിന്‍റെ കഴുത്തില്‍ കത്തിവച്ച്‌ ഒരാള്‍ ഭീഷണിപ്പെടുത്തുകയും മറ്റൊരാള്‍ കാറിനുള്ളില്‍ കയറി ജയശ്രീയുടെ കൈയില്‍നിന്ന് ആഭരണങ്ങളും കാറിനകത്തുണ്ടായിരുന്ന പണവും കവര്‍ച്ച ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരും ഹൈവേയുടെ ബാരിക്കേഡ് ചാടിക്കടന്ന് രക്ഷപ്പെട്ടു.

3.81 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണാഭരണങ്ങളും പണവുമാണു നഷ്ടമായത്. മാണ്ഡ്യ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles

Back to top button