Uncategorized

പാനി പൂരി വിറ്റ് മോദിയുടെ അപരന്‍

“Manju”

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രൂപ സാദൃശ്യമുള്ളയാള്‍ പാനി പൂരി വില്‍ക്കുന്നത് കണ്ട് ഞെട്ടി ജനം. മോദിയുടെത് പോലുള്ള വസ്ത്രധാരണ രീതിയും സംസാര രീതിയും ആരെയും അത്ഭുതപ്പെടുത്താന്‍ പോന്നതാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുജറാത്തിലെ ഒരു ഫുഡ് വ്ലോഗറാണ് മോദിയുടെ അപരനെ കണ്ടെത്തി ലോകത്തിന് മുന്നില്‍ കൊണ്ടുവന്നത്. മോദിയുടെ ജന്മമനാടായ ഗുജറാത്തിലെ ആനന്ദിനടുത്തുള്ള മൊട്ട ബസാറില്‍ പാനി പൂരി വില്‍ക്കുന്ന അനില്‍ ഭായ് കട്ടാറാണ് ഈ ആള്‍.

ആളുകള്‍ തന്നെ ‘മോദി’ എന്ന് വിളിക്കുമ്ബോള്‍ സന്തോഷമാണെന്ന് കട്ടാര്‍ പറഞ്ഞു. മോദി ഒരു ചായക്കടക്കാരനായിരുന്നു എന്നതും താന്‍ ഒരു പാനി പൂരി കട നടത്തുന്നു എന്നതും വളരെ ആവേശം കൊള്ളിക്കുന്നു എന്നും കട്ടാര്‍ പറഞ്ഞു. മോദിയെ പോലെ താനും ഒരു വലിയ നിലയില്‍ എത്തുമെന്ന് ആളുകള്‍ പറയാറുണ്ടെന്നും കട്ടാര്‍ പറഞ്ഞു. 15 വയസ്സ് മുതല്‍ കട നടത്തുന്ന ആളാണ് അനില്‍.

Related Articles

Back to top button