Latest

തുടര്‍ച്ചയായ 25ാം ദിവസവും ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു

“Manju”

ന്യൂ‍ഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ 25-ാം ദിനവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. ഏറ്റവും അവസാനമായി ഇന്ധന വിലയില്‍ വര്‍ധനവുണ്ടായത് ഫെബ്രുവരി 27നാണ്. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസസലിന് 15 പൈസയുമാണ് അന്ന് വര്‍ധിച്ചത്. ഈ വര്‍ഷം ആദ്യ രണ്ടുമാസം മാത്രം പെട്രോളിന് ലിറ്ററിന് 4.87 രൂപയും ഡീസലിന് 4.99 രൂപയുമാണ് വര്‍ധിച്ചത്.

കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 93.05 രൂപയാണ് വില. ഡീസലിനാകട്ടെ 87.53 രൂപയാണ്. കേരളം ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും നിലവില്‍ ഇന്ധനവില സര്‍വകാല റെക്കോര്‍ഡിലാണ്. കൂടാതെ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ചില്ലറ ഇന്ധന വില ഇപ്പോള്‍. ഇന്ധനവില ദിവസവും രാവിലെ ആറു മണിക്കാണ് പുതുക്കുന്നത്. രാജ്യാന്തര വിപണിയിലെ എണ്ണ വിലയും വിദേശ വിനിമയ നിരക്കും അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വെബ്സൈറ്റിലെ നിരക്ക് പ്രകാരം ബുധനാഴ്ച ഡല്‍ഹിയിലെ പെട്രോള്‍ വില ലിറ്ററിന് 91.17 രൂപയാണ്. ഡീസലിന് 81.47 രൂപയും. മുംബൈയില്‍ പെട്രോളിന് 87.57 രൂപയും ഡ‍ീസലിന് 88.60 രൂപയുമാണ്. ഓരോ സംസ്ഥാനത്തും ഇന്ധനവില വ്യത്യസ്തമാണ്. കാരണം ചരക്ക് കൂലിയും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നികുതിയും അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. പെട്രോളിന്റെ ചില്ലറ വില്‍പ്പന വിലയുടെ 60 ശതമാനവും ഡീസലിന്റെ 54 ശതമാനവും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന നികുതികളാണ്.

Related Articles

Back to top button