Uncategorized

എച്ച്‌ഡിഎഫ്സിയും എച്ച്‌ഡിഎഫ്സി ബാങ്കും ഒന്നാകുന്നു

“Manju”

രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ എച്ച്‌ഡിഎഫ്സി ബാങ്കിന്റെയും, പ്രമുഖ ഹൗസിംഗ് ഫിനാന്‍സ് കമ്പനിയായ എച്ച്‌ഡിഎഫ്സിയുടെയും ലയനത്തിന് അനുമതി ലഭിച്ചു. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതോടെ, ബാങ്കിന്റെ ലയനം അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലോ മൂന്നാം പാദത്തിലോ പൂര്‍ത്തീകരിക്കുന്നതാണ്. കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനമെന്ന പ്രത്യേകതയും ഇവയ്ക്ക് ഉണ്ട്.

ലയന നടപടികള്‍ പൂര്‍ത്തീകരിക്കുന്നതോടെ എച്ച്‌ഡിഎഫ്സി ബാങ്ക് 100 ശതമാനവും പൊതു ഓഹരി ഉടമകളുടെ ഉടമസ്ഥതയിലാകും. കൂടാതെ, എച്ച്‌ഡിഎഫ്സിയുടെ നിലവിലുള്ള ഓഹരി ഉടമകള്‍ക്ക് ബാങ്കിന്റെ 41 ശതമാനം ഓഹരിയും സ്വന്തമാകും. ഓരോ എച്ച്‌ഡിഎഫ്സി ഷെയര്‍ ഹോള്‍ഡര്‍ക്കും എച്ച്‌ഡിഎഫ്സി ബാങ്കിന്റെ ഓരോ 25 ഓഹരികള്‍ക്കും 42 ഓഹരികള്‍ ലഭിക്കുന്നതാണ്.

ലയനത്തിന് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ അംഗീകാരത്തിന് പുറമേ, സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ, പിഎഫ്‌ആര്‍ഡിഎ, കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവയുടെയും അനുമതി ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്.

 

Related Articles

Back to top button