Kerala

ശരീരസൗന്ദര്യം വർദ്ധിപ്പിക്കാൻ യുവാവിന് നൽകിയത് നിരോധിത മരുന്നുകൾ! 

“Manju”

ശരീരസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനായി ജിം ട്രെയിനറെ സമീപിച്ച ബോഡി ബിൽഡർക്കുണ്ടായ ദുരനുഭവമാണ് പുറത്തുവരുന്നത്. ശരീരസൗന്ദര്യമെന്ന സ്വപ്‌നം സ്ത്രീകളെക്കാൾ പുരുഷന്മാർക്കാണ്.  ബോഡി ബിൽഡിംഗിനായി ആയിരങ്ങൾ മുടക്കാനും യുവാക്കൾക്ക് മടിയില്ല. പലതരും മരുന്നുകളും മറ്റും കഴിച്ചും വ്യായാമം ചെയ്തും കഷ്ടപ്പെട്ടാണ് പലരും മസിൽമാൻമാരാകുന്നത്. മലപ്പുറം ചങ്ങരംകുളം സ്വദേശി സന്തോഷാണ് ജിം ട്രെയിനർക്കെതിരെ പരാതിയുമായി തിരൂർ ഡിവൈഎസ്പിയെ സമീപിച്ചത്.

നിരോധിച്ചതുൾപ്പെടെ നിരവധി മരുന്നുകൾ സന്തോഷിന് നൽകിയതായാണ് പരാതി. പത്ത് വർഷത്തോളമായി ജിമ്മിൽ പോകുന്നയാളാണ് സന്തോഷ്. പിന്നാലെ മരുന്നുകൾ കുത്തിവെച്ചു. തുടർന്ന് പലതരം രോഗങ്ങൾ സന്തോഷിനെ അലട്ടാൻ തുടങ്ങിയതോടെ ഡോക്ടറെ സമീപിച്ചപ്പോഴാണ് മരുന്നിന്റെ പാർശ്വഫലങ്ങളാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയത്. സ്തനാർബുദത്തിനും ആസ്തമയ്‌ക്കുള്ള മരുന്നുകളും കുത്തിവെച്ചതിൽ ഉൾപ്പെടുന്നു.

ഗൾഫിൽ ട്രെയിനറായി ജോലി നോക്കുന്നതിന് വേണ്ടിയാണ് സന്തോഷ് ശരീര സൗന്ദര്യം വർദ്ധിപ്പിക്കാൻ തീരുമാനിക്കുന്നത്. ഇതിന് പിന്നാലെയാണ് മരുന്നുകൾ കുത്തിവെച്ചത്. ഹൃദയാഘാതം ഉണ്ടായാൽ നെഞ്ചിടിപ്പ് കുറയ്‌ക്കാനുള്ള മരുന്ന്, പുരുഷ ഹോർമോൺ തെറാപ്പിയ്‌ക്കുള്ള മരുന്ന്, നീർവീക്കത്തിനുള്ള മരുന്ന്, പന്തയക്കുതിരയ്‌ക്ക് ഉന്മേഷം പകരാൻ നൽകുന്ന ബോൾഡിനോൾ എന്നിവയാാണ് ട്രെയിനർ നൽകിയത്. ഇവയിൽ പല മരുന്നുകളും നിരോധിക്കപ്പെട്ടവയാണ്. മരുന്നുകളുടെയും മരുന്നുകുപ്പികളുടെയും പേരും മറ്റും മായ്ച്ച് കളഞ്ഞ നിലയിലാണ്.

Related Articles

Back to top button