India

അനധികൃത കുടിയേറ്റം; 15 രോഹിങ്ക്യൻ വംശജർ പിടിയിൽ

“Manju”

ദിസ്പൂർ : രാജ്യത്തേയ്‌ക്ക് അനധികൃതമായി പ്രവേശിച്ച രോഹിങ്ക്യൻ കുടിയേറ്റക്കാർ പിടിയിൽ. അസമിലെ കരിംഗഞ്ച് ജില്ലയിലാണ് സംഭവം. ആറ് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ 15 പേരെയാണ് റെയിൽവേ പോലീസ് ഫോഴ്‌സ്(ആർപിഎഫ്) പിടികൂടിയത്.

ബദർപൂർ റെയിൽ വേ സ്റ്റേഷനിൽ നിന്നും സംശയാസ്പദമായ സാഹചര്യത്തിലാണ് ഇവരെ കണ്ടെത്തിയതെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ രാജ്യത്തേയ്‌ക്ക് അനധികൃതമായി പ്രവേശിച്ചതാണെന്ന് കണ്ടെത്തി.

ഉത്തർപ്രദേശിലെ അലിഗറിൽ താമസിച്ചിരുന്ന കുടിയേറ്റക്കാർ കുറച്ച് ദിവസങ്ങൾക്ക് മുൻപ് സിലിഗുരിയിൽ എത്തുകയായിരുന്നു. തുടർന്ന് ഒരു പാസഞ്ചർ ട്രെയിനിൽ ബദർപൂരിലെത്തി. സിൽച്ചാൽ-അഗർത്തല പാസർഞ്ചർ ട്രെയിനിൽ അഗർത്തലയിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.

കുടിയേറ്റക്കാരിൽ നിന്നും 9 മൊബൈൽ ഫോണുകളും, 50000 രൂപയും ,ഐക്യരാഷ്‌ട്ര സഭയുടെ ഹയർ കമ്മീഷൻ അനുവദിച്ച ഐഡി കാർഡും കണ്ടെടുത്തു. അറസ്റ്റ് ചെയ്ത കുടിയേറ്റക്കാരെ റെയിൽവേ പോലീസിന് കൈമാറി.

Related Articles

Back to top button