KeralaLatestMalappuram

ശിഷ്യപൂജിതയുടെ തീർത്ഥയാത്ര- കൽപ്പറ്റയിൽ വാർത്ത സമ്മേളനം നടന്നു.

“Manju”

 

കൽപ്പറ്റ (വയനാട്) : ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിതയുടെ തീർത്ഥയാത്രയോടനുബന്ധിച്ച് വയനാട് കൽപ്പറ്റയിൽ വാർത്ത സമ്മേളനം നടന്നു. ആശ്രമത്തിൽ നിന്നും അപൂർവ അവസരങ്ങളിൽ മാത്രം നടക്കാറുള്ള തീർത്ഥയാത്രയെ സംബന്ധിച്ചും നവജ്യോതിശ്രീകരുണാകരഗുരുവിന് വയനാടുമായുള്ള ആത്മബന്ധത്തെക്കുറിച്ചും സ്വാമി ജയദീപ്തൻ ജ്ഞാന തപസ്വി വിവരിച്ചു. ഏപ്രിൽ 4ന് പോത്തൻകോട് കേന്ദ്രശ്രമത്തിൽ നിന്നും പുറപ്പെട്ട് നമ്പ്യാർകുന്ന് ശാന്തിഗിരി ആശ്രമത്തിൽ എത്തിച്ചേരുന്ന തീർത്ഥയാത്രയുടേയും പ്രതിഷ്ഠാ പൂർത്തീകരണം ചടങ്ങുകളുടേയും വിശിദ വിവരങ്ങൾ സ്വാമി ഭക്തദത്തൻ ജ്ഞാന തപസ്വി പങ്കുവെച്ചു.

പ്രസ് മീറ്റില്‍ നിന്ന്

പത്രസമ്മേളനത്തിൽ കമ്മ്യൂണിക്കേഷൻസ് വിഭാഗം ഓണററി എഡിറ്റർ ടി. ശശിമോഹൻ, അസിസ്റ്റൻ്റ് ജനറൽ മാനേജർ സേതുനാഥ് മലയാലപ്പുഴ, ബ്രഹ്മചാരി അഖിൽ. ജെ., കോർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ പി.കെ.ജയരാജൻ, അഡ്വ.പി. സുരേഷ് എന്നിവർ പങ്കെടുത്തു.

Related Articles

Back to top button