IndiaLatest

കര്‍ഷകര്‍ക്ക് തുണയായി ഇ-നാം

“Manju”

കര്‍ഷകരുടെ ക്ഷേമത്തിനും സ്ഥിരതയുള്ള നേട്ടത്തിനുമായി കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിക്കുന്നു. ദേശീയ കാര്‍ഷിക വിപണി, നാം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത് 1.75 ലക്ഷം പേര്‍. കര്‍ഷകര്‍ക്ക് പരമാവധി പ്രയോജനം ലഭിക്കാനും ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്ന രീതി പരിഷ്‌കരിക്കാനും എട്ട് സംസ്ഥാനങ്ങളിലാണ് പദ്ധതി ആരംഭിച്ചത്.

നിലവില്‍ 22 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 1260 വിപണികളാണ് പദ്ധതിയിലുള്ളത്. 2,43,193 വ്യാപാരികള്‍ ഇനാമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2,433 എഫ്പിഒകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കിസാന്‍ ഇനാം പോര്‍ട്ടലില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ ഇനാം മണ്ഡികളിലൂടെ ഓണ്‍ലൈനായി വില്‍പന നടത്താവുന്നതാണ്. വ്യാപാരികള്‍ക്ക് ഇനാമിലൂടെ ഏത് സ്ഥലത്ത് നിന്നും ലേലം വിളിക്കാമെന്നതും പ്രത്യേകതയാണ്. കാര്‍ഷിക ഉത്പന്നങ്ങളുടെ ഇട്രേഡിംഗിനും പ്രോത്സാഹനം നല്‍കുന്നതാണ്.

2023 ജനുവരി വരെ 2.42 ലക്ഷം കോടിയുടെ വ്യാപാരം നടന്നിട്ടുണ്ട്. 69 ദശലക്ഷം മെട്രിക് ടണ്ണിന്റെ മൊത്ത വ്യാപാരം ഇനാം പ്ലാറ്റഫോമില്‍ നടന്നിട്ടുണ്ട്. സ്‌മോള്‍ ഫാര്‍മേഴ്‌സ് അഗ്രി ബിസിനസ് അസോസിയേഷനാണ് പദ്ധതിയുടെ നടത്തിപ്പ്.

Related Articles

Back to top button