InternationalLatest

അര്‍ബുദ വാക്സിന്‍ 2030ഓടെ തയാറാകുമെന്ന് മോഡേണ

“Manju”

ന്യൂയോര്‍ക്: അര്‍ബുദമുള്‍പ്പെടെ രോഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് 2030ഓടെ സജ്ജമാകുമെന്ന് യു.എസ് ആസ്ഥാനമായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ മോഡേണ.

കോവിഡ് വാക്സിന്‍ വിജയകരമായി വികസിപ്പിച്ച്‌ നിരവധി രാജ്യങ്ങളില്‍ വിതരണം നടത്തിയ കമ്ബനിയാണിത്. പരീക്ഷണങ്ങളില്‍ ഗണ്യമായ പുരോഗതിയുണ്ടെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. പോള്‍ ബര്‍ട്ടണ്‍ പറഞ്ഞു. അഞ്ചുവര്‍ഷത്തിനകം അര്‍ബുദമടക്കം നിരവധി രോഗങ്ങള്‍ക്ക് വാക്സിന്‍ കണ്ടുപിടിക്കാന്‍ കഴിയുമെന്നും ദശലക്ഷക്കണക്കിനാളുകളെ മാരക രോഗങ്ങളില്‍നിന്ന് രക്ഷിക്കാന്‍ ഇതുവഴി കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കോവിഡ് വാക്സിന്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞത് നിര്‍ണായകമായി.

അര്‍ബുദ വാക്സിന്റെയും കാര്യക്ഷമതയെ കുറിച്ച്‌ ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. വിവിധ തരത്തിലുള്ള ട്യൂമറുകള്‍ക്കും അര്‍ബുദത്തിനും പ്രത്യേകം വാക്സിന്‍ നിര്‍മിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ആരോഗ്യമുള്ള കോശങ്ങള്‍ക്ക് കേടുപറ്റാതെ അര്‍ബുദ സെല്ലുകളെ നശിപ്പിക്കാന്‍ കഴിയുന്ന പ്രതിരോധ സംവിധാനം കുത്തിവെപ്പിലൂടെ ശരീരത്തില്‍ സന്നിവേശിപ്പിക്കാന്‍ കഴിയും. പത്തുവര്‍ഷത്തിനകം രോഗങ്ങളുടെ ജനിതക കാരണം കണ്ടുപിടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഒന്നിലധികം ശ്വാസകോശ സംബന്ധമായ അണുബാധകള്‍ ഒരൊറ്റ കുത്തിവെപ്പിലൂടെ തടയാം. നിലവില്‍ മരുന്നില്ലാത്ത ഗുരുതര രോഗങ്ങള്‍ക്ക് പ്രതിരോധ കവചമൊരുക്കാന്‍ കഴിയും. ഗവേഷണ പരീക്ഷണങ്ങളുടെ ഇതുവരെയുള്ള പുരോഗതി ആശാവഹമാണ്‘ –ഡോ. പോള്‍ ബര്‍ട്ടണ്‍ പറഞ്ഞു.

 

 

Related Articles

Back to top button