KeralaLatest

ഖുര്‍ആന്‍ പാരായണമത്സരം: മലയാളികള്‍ക്ക് മികച്ച വിജയം

“Manju”
ഖുർആൻ പാരായണമത്സരം: മലയാളികൾക്ക് മികച്ച വിജയം | Quran recitation  competition | Madhyamam
ഖുര്‍ആന്‍ പാരായണമത്സരം: മലയാളികള്‍ക്ക് മികച്ച വിജയ നേടിയ ഷെയ്ഫ് അലി സിദ്ദീഖ്‌, ഷറിന്‍ ഫാത്തിമ, മുഹമ്മദ് ആഷിഖ് എന്നിവര്‍

ദുബൈ: വിവിധ രാജ്യങ്ങളില്‍നിന്നുള്ള മത്സരാര്‍ഥികള്‍ പങ്കെടുത്ത അബ്ദുല്ല എജുക്കേഷനല്‍ അക്കാദമിയുടെ ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ മലയാളികള്‍ക്ക് മികച്ച വിജയം. ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടന്ന മത്സരത്തില്‍ കാസര്‍കോട് ജില്ലക്കാരനായ ഷെയ്ഫ് അലി സിദ്ദീഖ്‌, ഷറിന്‍ ഫാത്തിമ, മുഹമ്മദ് ആഷിഖ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 40ഓളം മത്സരാര്‍ഥികള്‍ പാരായണമത്സരത്തില്‍ പങ്കെടുത്തു. ഒന്നാം സ്ഥാനം ലഭിച്ച ഷെയ്ഫ് അലി കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം സ്വദേശിയാണ്.

സിദ്ദീഖ്സറീന അലി ദമ്ബതികളുടെ മകനാണ്. രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഷറിന്‍ ഫാത്തിമ ദുബൈ സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ഥിനിയാണ്. ബഷീര്‍സഫീറ എന്നിവരാണ് മാതാപിതാക്കള്‍. മൂന്നാം സ്ഥാനം നേടിയ മുഹമ്മദ് ആഷിഖ് അബ്ദുല്‍ ജലീല്‍നബീത ദമ്ബതികളുടെ മകനാണ്. വിജയികള്‍ക്ക് മികച്ച കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ഒറ്റപ്പാലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അബ്ദുല്ല എജുക്കേഷന്‍ അക്കാദമി സ്കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം ഖുര്‍ആന്‍ പഠനം നല്‍കുന്ന സ്ഥാപനമാണ്.

 

Related Articles

Back to top button