IndiaLatest

ചട്ടമ്പി സ്വാമിയെക്കുറിച്ചുള്ള ഏറ്റവും വലിയ ഗ്രന്ഥം ഉടന്‍ പുറത്തിറങ്ങും

“Manju”

തിരുവനന്തപുരം: പരമ ഭട്ടാരക വിദ്യാധിരാജ ചട്ടമ്പി സ്വാമിയെക്കുറിച്ചുള്ള ഏറ്റവും വലിയ ഗ്രന്ഥം ഉടനെ പുറത്തിറങ്ങും. പ്രൊഫ എ.വി ശങ്കരന്‍ എഴുതിയ 62,949 ശ്ലോകങ്ങളുള്ള തീര്‍ത്ഥപാദ പുരാണമാണ് പുറത്തിറങ്ങാന്‍ പോകുന്നത്. മഹാഭാരതവും സ്‌കന്ദ പുരാണവും കഴിഞ്ഞാല്‍ വലുപ്പത്തില്‍ ഏറ്റവും വലിയ ഗ്രന്ഥമാകും ഇത്.

കേരള സാഹിത്യ ചരിത്രത്തിലെ ഏറ്റവും വലിയ സംസ്‌കൃത കൃതിയും കൂടിയാണിത്. രാമചന്ദ്രന്‍ നായരുടെ താത്പര്യപ്രകാരമാണ് സഹപ്രവര്‍ത്തകനായിരുന്ന എ.വി ശങ്കരന്‍ രചന തുടങ്ങിയത്. ചട്ടമ്പി സ്വാമിയെക്കുറിച്ച ഭക്തി ചൈതന്യമുള്ള കാവ്യം എന്ന നിലയിലാണ് തുടങ്ങിയത്. എന്നാല്‍ 16 വര്‍ഷം എടുത്ത് എഴുതി തീര്‍ന്നപ്പോള്‍ അത് വലിയ കാവ്യം ആയി. മഹാഭാരതവും സ്‌കന്ദപുരാണവും മാത്രമാണ് വലുപ്പത്തില്‍ ഇതിനേക്കാള്‍ മുന്നിലുള്ളത്.

കേന്ദ്ര മാനവവിഭവശേഷി മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ ഇടപെടലാണ് പുസ്തകം പുറത്തിറങ്ങാന്‍ ഇടയാക്കുന്നത്. വര്‍ങ്ങള്‍ക്ക് മുന്‍പ് സംസ്‌കൃത സര്‍വകലാശാല പ്രസിദ്ധീകരണാവകാശം വാങ്ങിയെങ്കിലും ലക്ഷങ്ങള്‍ ചെലവു വരുമെന്നതിനാല്‍ പുസ്തകം അച്ചടിച്ചില്ല. നിലവിലെ മാനവവിഭവശേഷി മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് ഇതു സംബന്ധിച്ച്‌ താന്‍ കത്തെഴുതി. ഉടന്‍ നടപടി ഉണ്ടായി. പ്രസിദ്ധീകരണത്തിനാവശ്യമായ പണം കേന്ദ്രം നല്‍കാമെന്ന് ഏറ്റു. ഉടന്‍ തന്നെ തീര്‍ത്ഥപാദ പുരാണംപുറത്തിറങ്ങും.’- പുസ്തക രചനയ്‌ക്കും പ്രസദ്ധികരണത്തിനും പ്രചോദനമായ സംസ്‌കൃത സര്‍വകലാശാല മുന്‍ വിസി ആര്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

Related Articles

Back to top button