KeralaLatestThiruvananthapuram

ശ്രീകരുണാകരഗുരുവിന്റെ മാനവികദർശനം ലോകത്തിന് വഴികാട്ടി: മന്ത്രി ജി ആർ അനിൽ

“Manju”

പോത്തൻകോട് ( തിരുവനന്തപുരം) : കലുഷിതമായ സാമൂഹ്യസാഹചര്യങ്ങളിൽ ലോകത്തിന് വഴികാട്ടിയാകുന്നത് നവജ്യോതിശ്രീകരുണാകരഗുരുവിനെപ്പോലെയുളള നവോത്ഥാനഗുരുക്കൻമാരുടെ മാനവിക ദർശനങ്ങളാണെന്ന് ഭക്ഷ്യസിവിൽസപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ശാന്തിഗിരി ആശ്രമത്തിൽ ഇരുപത്തിനാലാമത് നവഒലി ജ്യോതിർദിനം ആഘോഷങ്ങളുടെ സമർപ്പണത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തിൽ നിലനിൽക്കുന്ന സാഹോദര്യവും സമത്വവും സാമൂഹ്യനീതിയും അഭിവൃദ്ധിപ്പെടുത്താൻ ഗുരു നടത്തിയ പ്രവർത്തനങ്ങൾ രാജ്യവും നാടും ഉള്ളിടത്തോളം കാലം എന്നും ഓർക്കും. ഭാരതത്തിന്റെ തനത് ചികിത്സാവിഭാഗങ്ങളായ ആയൂർവേദത്തെയും സിദ്ധയെയും പരിപോഷിപ്പിക്കുന്നതിനായി ഗുരു ജീവിതകാലം മുഴുവൻ പരിശ്രമിച്ചു.
മനുഷ്യനെ ഒന്നായി കാണാനും മറ്റെല്ലാ അതിർവരമ്പുകളും ചിന്തകളും ഒഴിവാക്കികൊണ്ട് മനുഷ്യന്റെ ഐക്യവും ഉന്നമനവും സാഹോദര്യവും സ്നേഹവുമാണ് വലുതെന്ന് തലമുറകളെ മനസ്സിലാക്കിക്കാനും ശ്രദ്ധാപൂർവമായ ഇടപെടലാണ് ഗുരു നടത്തിയതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഉപദേശകസമിതി അംഗങ്ങളായ സബീർ തിരുമല, എ.ജയപ്രകാശ്, പബ്ലിക് റിലേഷൻസ് അസിസ്റ്റന്റ് ജനറൽ മാനേജർമാരായ പ്രമോദ് എം.പി, മനോജ്.ഡി., ശാന്തിഗിരി ഗുരുമഹിമ കോർഡിനേറ്റർ ബ്രഹ്മചാരിണി വന്ദിത ബാബു എന്നിവർ സംസാരിച്ചു.

Related Articles

Back to top button